Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂസിലില്‍ 40 ഗ്രാമങ്ങള്‍ സൈന്യം പിടിച്ചെടുത്തു
text_fieldsbookmark_border
ബഗ്ദാദ്: മൂസിലിനടുത്ത് 40 ഗ്രാമങ്ങള്‍ ഐ.എസില്‍നിന്ന് ഇറാഖ് സൈന്യം തിരിച്ചുപിടിച്ചതായി യു.എസ് അറിയിച്ചു.മൂസിലിന് നാലു കി.മീ മാത്രം അകലെയുള്ള ഫദ്ലിയ നഗരം സൈന്യവും കുര്‍ദ് പെഷ്മര്ഗകളും പിടിച്ചെടുത്തു.നഗരം ഐ.എസ് മുക്തമായതോടെ കുട്ടികള്‍ ആഘോഷത്തിമിര്‍പ്പിലാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ,കഴിഞ്ഞയാഴ്ച 232 സിവിലിയന്മാരെ ഐ.എസ് കഴുത്തറുത്തു കൊന്നതായി യു.എന്‍ വെളിപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവരെ വെടിവെച്ചു കൊന്നതായി വിവരം ലഭിച്ചതെന്ന് യു.എന്‍ വക്താവ് രവീണ ഷംദസാനി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ 190 മുന്‍ സുരക്ഷാ സൈനികരും ഉള്‍പ്പെടുന്നു. അടുത്തിടെ ഐ.എസ് കൂട്ടക്കുരുതി ചെയ്ത സിവിലിയന്മാരുടെ എണ്ണം പതിന്മടങ്ങായി വര്‍ധിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
Next Story
