Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമേരിക്ക പ്രത്യാഘാതം നേരിടേണ്ടിവരും -ഇറാൻ

text_fields
bookmark_border
javed-sherif
cancel

തെഹ്റാൻ: ജനറൽ സുലൈമാനി വധത്തിലൂടെ രാജ്യാന്തര ഭീകരവാദമാണ് അമേരിക്ക നടപ്പാക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ശരീഫ്. ഐ.എസ്, അൽ നുസ്റ, അൽ ഖായിദ എന്നിവക്കെതിരെ ശക്തമായ പോരാട്ടമാണ് ഇറാൻ സേന നടത്തുന്നത്. അങ്ങേയറ്റം അപകടകരവും ബുദ്ധിശ്യൂനവുമായ നടപടിയാണിത്. ഈ തെമ്മാടിത്തത്തിന്‍റെ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം അമേരിക്കക്ക് തന്നെയായിരിക്കുമെന്നും ജാവേദ് ശരീഫ് ട്വീറ്റ് ചെ‍യ്തു.

ബഗ്ദാദിലെ വിമാനത്താവളത്തിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ ഇസ്​ലാമിക് റവല്യൂഷണറി ഗാര്‍ഡ് തലവൻ ഖാസിം സുലൈമാനി ഉൾപ്പടെ എട്ടുപേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രി ശക്തമായി പ്രതികരിച്ചത്.

ഖാസിം സുലൈമാനിയെ കൂടാതെ ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mohammed javed sharif iran react to General Qassem Soleimani assassination -World News
Next Story