മോദി ശക്തനായ നേതാവെന്ന് ഹെറാള്‍ഡ് മാഗസിൻ
text_fieldsലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും ശക്തനായ നേതാവെന്ന് ബ്രിട്ടനി ലെ ഹെറാള്‍ഡ് മാസിക. 2019ലെ ശക്തനായ ലോകനേതാവിനെ തിരഞ്ഞെടുക്കാന്‍ മാഗസിൻ വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് നരേന്ദ്രമോദി ഒന്നാമതെത്തിയത്.
റഷ്യന്‍ പ്രസിഡൻറ് വ്ലാദിമിര്‍ പുടിന്, ചൈനീസ് പ്രസിഡൻറ് ഷി ജിന്‍പിങ്, യു.എസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ് എന്നിവരെ പിന്തള്ളിയാണ് മോദി ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവായത്. മോദിക്ക് 30.9 ശതമാനം വോട്ട് ലഭിച്ചു. പുടിന്, ജിന്‍പിങ്, ട്രംപ് എന്നിവര്‍ യഥാക്രമം 29.9, 21.9, 18.1 ശതമാനം വോട്ട് നേടി.
ഇരുപത്തഞ്ചോളം നേതാക്കളാണ് മത്സരത്തിന് നാമനിര്‍ദേശം നേടിയത്. ഇവരില്‍ നാല് ലോകനേതാക്കളാണ് അവസാനറൗണ്ടില്‍ ഇടം നേടിയത്. മാസികയുടെ അടുത്തലക്കം പുറത്തിറങ്ങുന്നത് നരേന്ദ്ര മോദിയുടെ മുഖചിത്രത്തോടെയാണ്.
