Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യ എന്നും...

ഇന്ത്യ എന്നും ശ്രീലങ്കക്കൊപ്പം -മോദി

text_fields
bookmark_border
modi-foreign-trips
cancel

കൊളംബോ: മാലദ്വീപ്​ സന്ദർശനം പൂർത്തിയാക്കി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവ ളത്തിൽ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന്​ അദ്ദേഹം പ്രസിഡൻറ്​ മൈത്രിപാല സിരിസേന, പ്രധാനമന്ത്രി വിക്രമസിംഗെ, പ്രതിപക്ഷ നേതാവ്​ മഹീന്ദ രാജപക്​സെ എന്നിവരുമായി കൂടിക്കാഴ്​ച നടത്തി. തമിഴ്​ ദേശീയ സഖ്യം പ്രതിനിധികളും ഇന്ത്യൻ പ്രവാസികളും മോദിയെ കണ്ടു. ഈസ്​റ്റർ ദിനത്തിൽ ശ്രീലങ്കയെ നടുക്കിയ ഭീകരാക്രമണം നടന്ന സ​െൻറ്​ ആൻറണീസ്​ ചർച്ചിൽ മോദി സന്ദർശനം നടത്തുകയും കൊല്ലപ്പെട്ടവർക്ക്​ ആദരാഞ്​ജലി അർപ്പിക്കുകയും ചെയ്​തു. ഏപ്രിലിൽ നടന്ന ഭീകരാക്രമണ ശേഷം ശ്രീലങ്കയിലെത്തുന്ന ആദ്യ വിദേശ നേതാവാണ്​ മോദി.

250ലേറെ പേർ കൊല്ലപ്പെട്ട ഈസ്​റ്റർ ദിന ഭീകരാക്രമണത്തിൽ നടുങ്ങിയ ശ്രീലങ്കയോട്​ ഇന്ത്യക്കുള്ള ഐക്യദാർഢ്യമായിക്കൂടി സന്ദർശനം വിലയിരുത്തപ്പെടുന്നു. ‘ഇന്ത്യ, ശ്രീലങ്കയുടെ ഏത്​ ആവശ്യത്തിനും ഒപ്പമുള്ള സുഹൃത്താ’ണെന്ന്​ മോദി പിന്നീട്​ ട്വീറ്റ്​ചെയ്​തു.​ ശ്രീലങ്ക വീണ്ടും ഉയിർത്തെഴുനേൽക്കും. ലങ്കയുടെ ഉയിരിനെ തകർക്കാൻ ഭീകരതക്കാകില്ല. ഇന്ത്യ ശ്രീലങ്കൻ ജനതക്കൊപ്പം നിലകൊള്ളും -മോദി കൂട്ടിച്ചേർത്തു. കൊളംബോയിലെ ഇന്ത്യ ഹൗസിലാണ്​ മോദി ഇന്ത്യൻ പ്രവാസികളെ കണ്ടത്​. ലോക ഭൂപടത്തിൽ ഇന്ത്യ ശക്തിപ്രാപിച്ചുവരുകയാണെന്നും അതി​ൽ ഇന്ത്യൻ പ്രവാസികൾക്ക്​ വലിയ പങ്കുണ്ടെന്നും മോദി പറഞ്ഞു.

ഭീകരത ഇന്ത്യയും ശ്രീലങ്കയും നേരിടുന്ന ഭീഷണിയാണെന്നും അതിനെതിരെ സംയുക്ത നീക്കം വേണമെന്നും മോദിയും സിരിസേനയും അഭിപ്രായപ്പെട്ടു. സുരക്ഷിതമായ ഭാവിക്കായി ശ്രീലങ്കയുമായി ചേർന്ന്​ പ്രവർത്തിക്കുമെന്ന്​ മോദി അറിയിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും ജനകേന്ദ്രീകൃത പദ്ധതികൾക്കായി സഹകരിക്കാനുമുള്ള ഇന്ത്യയുടെ സന്നദ്ധത മോദി റനിൽ വിക്രമസിംഗയെ അറിയിച്ചു.

പ്രസിഡൻറി​​െൻറ വസതിയിൽ നൽകിയ സ്വീകരണശേഷം മോദി പ്രസിഡൻഷ്യൽ സെക്ര​ട്ടേറിയറ്റ്​ വളപ്പിൽ അശോക വൃക്ഷ​െത്തെ നട്ടു. മൈത്രിപാല സിരിസേന മോദിക്ക്​ വെള്ള തേക്കിൽ തീർത്ത ധ്യാനമുദ്രയിലുള്ള സമാധി ബുദ്ധ പ്രതിമ സമ്മാനിക്കുകയും ചെയ്​തു. രണ്ടു രാഷ്​ട്രങ്ങളിലെ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Lankamodi foreign visitmodi in maldives
News Summary - modi in sri lanka today-world news
Next Story