Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമോ​ദി​യും ശ​രീ​ഫും...

മോ​ദി​യും ശ​രീ​ഫും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യേ​ക്കു​മെ​ന്ന്​ പാ​ക്​ പ​ത്രം

text_fields
bookmark_border
മോ​ദി​യും ശ​രീ​ഫും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യേ​ക്കു​മെ​ന്ന്​ പാ​ക്​ പ​ത്രം
cancel

ഇസ്ലാമാബാദ്: ജൂണിൽ അസ്താനയിൽ നടക്കാനിരിക്കുന്ന ഷാങ്ഹായ് കോഒാപറേഷൻ ഒാർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് പാക് പത്രം . ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി സംഘർഷം തുടരുന്ന സാഹചര്യത്തിലാണിത്.

ഉച്ചകോടി സൗഹാർദ അന്തരീക്ഷത്തിൽ നടക്കുന്നതിന് ഇന്ത്യക്കും പാകിസ്താനും മേൽ എസ്.സി.ഒയിലെ മറ്റു രാജ്യങ്ങൾ സമ്മർദം ചെലുത്തുന്നതായി എക്സ്പ്രസ് ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്നും സംഘടനയുടെ താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും ഉറപ്പു നൽകിയതിനെ തുടർന്നാണ് ഇരു രാജ്യങ്ങളെയും എസ്.സി.ഒയിൽ ഉൾപ്പെടുത്തിയത്. ഇക്കാരണത്താലാണ് 2015ൽ റഷ്യയിൽ നടന്ന ഉച്ചകോടിയിൽ േമാദിയും ശരീഫും കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴുന്നതിന് ഇന്ത്യൻ വംശജനായ കുൽഭൂഷൻ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ച നടപടി ഇടയാകരുതെന്ന്  പാകിസ്താൻ ആഗ്രഹിക്കുന്നതായും പത്രം പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - modi sharif
Next Story