മുംബൈ ഭീകരാക്രമണത്തിൽ രക്ഷപ്പെട്ട ഇസ്രായേലി ബാലനെ മോദി സന്ദർശിച്ചു
text_fieldsതെൽഅവീവ്: 2008ലെ മുംബൈ ഭീകരാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇസ്രായേലി ബാലനെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. ഹിന്ദിയിലാണ് മോഷെ ഹോൾട്സ് ബർഗ് മോദിയെ സ്വാഗതം ചെയ്തത്. മോഷെയെ ഇന്ത്യയിലേക്ക് ക്ഷണിച്ച മോദി അവനും കുടുംബത്തിനും ദീർഘകാലം ഇവിടെ കഴിയാനുള്ള വിസയുംവാഗ്ദാനം ചെയ്തു. ഇപ്പോൾ 11വയസ്സുള്ള മോഷെ മുത്തച്ഛൻ റാബി ഷിമോൺ റോസൻ ബർഗിനും മുത്തശ്ശി യെഹൂദിത് റോസൺബർഗിനുമൊപ്പം അഫൂലയിലാണ് കഴിയുന്നത്.
മുംബൈ നരിമാൻ ഹൗസിൽ നടന്ന സ്േഫാടനത്തിലാണ് മോഷെയുടെ പിതാവ് ഗബ്രിയേൽ ഹോൾട്സ് ബർഗും ഭാര്യ റിവ്കയും കൊല്ലപ്പെട്ടത്. തലനാരിഴക്കാണ് അവൻ രക്ഷപ്പെട്ടത്. അന്ന് രണ്ട് വയസ്സായിരുന്നു. ഭീകരർ ഉന്നംവെച്ച അഞ്ച് കേന്ദ്രങ്ങളിലൊന്നായിരുന്നു നരിമാൻ ഹൗസ്. നരിമാൻ ഹൗസിൽ നിന്ന് മോഷെയെ രക്ഷപ്പെടുത്തിയ ഇന്ത്യൻ വളർത്തമ്മ സാന്ദ്ര സാമുവലിനെയും മോദി സന്ദർശിച്ചു. ജറൂസലമിൽ േജാലിചെയ്യുന്ന സാന്ദ്ര എല്ലാ വാരാന്ത്യങ്ങളിലും മോഷെയെ കാണാനെത്തും. 2010 സെപ്റ്റംബറിൽ ഇസ്രായേൽ പൗരത്വം നൽകി സാന്ദ്രയെ ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
