Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമോദി മാലദ്വീപിൽ;...

മോദി മാലദ്വീപിൽ; ചർച്ചയാവാൻ കൊച്ചി ഫെറി സർവിസ്​

text_fields
bookmark_border
ind-ban-relation
cancel
camera_alt????????????? ???????? ?????, ????????????? ?????????????? ?????????? ???????????? ??????????? ??????? ????????? ???????? ???????????? ?????? ????????????????

മാ​ലി: വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​​പ​ദ​ത്തി​ലെ​ത്തി​യ ന​രേ​ന്ദ്ര മോ​ദി ര​ണ്ടാ​മൂ​ഴ​ത്തി​ലെ ആ​ദ്യ വി​ദേ​ ശ സ​ന്ദ​ർ​ശ​ന​ത്തി​​ന്​ മാ​ല​ദ്വീ​പി​ലെ​ത്തി. ‘ആ​ദ്യം അ​യ​ൽ​പ​ക്കം’ എ​ന്ന ന​യ​ത്തി​ന്​ പ്രാ​ധാ​ന്യം ന​ൽ​കി ​ ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്​ രാ​ജ്യ​ത​ല​സ്​​ഥാ​ന​മാ​യ മാ​ലി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ പ്ര​ധ ാ​ന​മ​ന്ത്രി, പ്ര​തി​രോ​ധം ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​െ​പ്പ​ട്ട്​ ച​ർ​ച്ച​ക​ൾ ന​ട​ത്തി. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ മാ​ല​ദ്വീ​പി​ലേ​ക്ക്​ പ​റ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ, കൊ​ച്ചി​യി​ൽ​നി​ന്ന്​ മാ​ല​ദ്വീ​പി​ലേ​ക്കു​ള്ള ഫെ​റി സ​ർ​വി​സ്​ സം​ബ​ന്ധി​ച്ച്​ സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​മെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

മാ​ലി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്​​ദു​ല്ല ഷാ​ഹി​ദി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മോ​ദി​യെ സ്വീ​ക​രി​ച്ച​ത്. പി​ന്നീ​ട്​ മാ​ല​ദ്വീ​പ്​ പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ്​ സാ​ലി​ഹു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി. മാ​ല​ദ്വീ​പി​ലെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ‘റൂ​ൾ ഓ​ഫ്​ നി​ഷാ​നി​സു​ദ്ദീ​ൻ’ മോ​ദി​ക്ക്​ സ​മ്മാ​നി​ച്ചു. ക​ടു​ത്ത ക്രി​ക്ക​റ്റ്​ ആ​രാ​ധ​ക​നാ​യ സാ​ലി​ഹി​ന്, ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കു​ന്ന ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പി​ൽ ക​ള​ത്തി​ലി​റ​ങ്ങു​ന്ന ഇ​ന്ത്യ​ൻ ടീ​മം​ഗ​ങ്ങ​ൾ ഒ​പ്പു​ചാ​ർ​ത്തി​യ ക്രി​ക്ക​റ്റ്​ ബാ​റ്റ്​ മോ​ദി സ​മ്മാ​ന​മാ​യി ന​ൽ​കി.

‘എ​​െൻറ സു​ഹൃ​ത്ത്​ സാ​ലി​ഹ്​ ക​ടു​ത്ത ക്രി​ക്ക​റ്റ്​ ആ​രാ​ധ​ക​നാ​ണ്. അ​തു​കൊ​ണ്ട്​ ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഒ​പ്പി​ട്ട ബാ​റ്റ്​ അ​ദ്ദേ​ഹ​ത്തി​ന്​ സ​മ്മാ​നി​ച്ചു’ എ​ന്ന്​ ​പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ്​ ചെ​യ്​​തു. രാ​ജ്യ​ത്ത്​ ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യം നി​ർ​മി​ച്ചു​ന​ൽ​കാ​നും ക​രു​ത്തു​റ്റ ക്രി​ക്ക​റ്റ്​ ടീ​മി​നെ വാ​ർ​ത്തെ​ടു​ക്കാ​നും ഇ​ന്ത്യ​യു​ടെ സ​ഹാ​യം മാ​ല​ദ്വീ​പ്​ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​തി​നാ​യി എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന്​ മോ​ദി അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ക​ൺ​ട്രോ​ൾ ബോ​ർ​ഡി​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​ന ഒ​രു​ക്ക​ങ്ങ​ൾ​ക്ക്​​ ക​ഴി​ഞ്ഞ മാ​സം തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്. ഏ​പ്രി​ലി​ൽ ഐ.​പി.​എ​ൽ മ​ത്സ​രം കാ​ണാ​ൻ ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ശേ​ഷ​മാ​ണ്​ മാ​ല​ദ്വീ​പി​ൽ ക്രി​ക്ക​റ്റി​​െൻറ വ​ള​ർ​ച്ച​ക്ക്​ സ​ഹാ​യി​ക്ക​ണ​മെ​ന്ന്​ സാ​ലി​ഹ് ഇ​ന്ത്യ​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ibrahim Solihmodi in maldives
News Summary - modi-at-maldives-world news
Next Story