പാകിസ്താനിൽ കാണാതായ ഇന്ത്യക്കാരനെ കണ്ടെത്തി
text_fieldsലാഹോർ: ബൈസാഖി ആഘോഷത്തിനിടെ പാകിസ്താനിൽ വെച്ച് കാണാതായ ഇന്ത്യക്കാരനായ സിഖ് യുവാവിനെ കണ്ടെത്തി. അമൃത്സർ സ്വദേശി അമർജിത്ത് സിങ്ങിനെയാണ് (24) കണ്ടെത്തിയത്. ഇയാളെ ഉടൻ ഇന്ത്യയിലേക്ക് തിരിച്ചയക്കും. ബൈസാഖി ആഘോഷത്തിൽ പെങ്കടുക്കാൻ ഇന്ത്യയിൽനിന്നു പോയ 1700 സിഖ് തീർഥാടക സംഘത്തോടൊപ്പമാണ് സിങ് പാകിസ്താനിലെത്തിയത്.
ഏപ്രിൽ 16ന് സംഘം നങ്കണ സാഹിബിലെ ഗുരുദ്വാർ ജനമേസ്താൻ സന്ദർശിക്കുേമ്പാൾ സംഘത്തിൽനിന്ന് വേർപിരിഞ്ഞ അമർജിത്ത് സിങ് അവിടെനിന്ന് 30 കി.മീ. അകലെ ശൈഖ്പുരയിലുള്ള ഫേസ്ബുക്ക് സുഹൃത്തായ ആമിർ റസാഖിനെ സന്ദർശിക്കാനായി അയാളുടെ വീട്ടിലേക്ക് പോവുകയായിരുന്നു. ആഘോഷം കഴിഞ്ഞ് 21ന് തീർഥാടക സംഘം ഇന്ത്യയിലേക്ക് തിരിച്ചപ്പോൾ ഇയാളുടെ അസാന്നിധ്യം ശ്രദ്ധയിൽപെടുകയായിരുന്നു.
സിങ്ങിനെ കണ്ടെത്തിയതായും ഉടൻ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും ഇവാക്യു ട്രസ്റ്റ് പ്രോപർട്ടി ബോർഡ്(ഇ.ടി.പി.ബി) വക്താവ് ആമിർ ഹാശ്മി പറഞ്ഞു. ആമിർ റസാഖിെൻറ കുടുംബമാണ് സിങ് വീട്ടിലുണ്ടെന്ന കാര്യം ഇ.ടി.പി.ബിയെ അറിയിച്ചത്. തുടർന്ന് അമർജിത്ത് സിങ്ങും ആമിർ റസാഖും ഒരുമിച്ച് ഇ.ടി.പി.ബിയിലെത്തി റിപ്പോർട്ട് ചെയ്തു. പാകിസ്താൻ ഇൻറലിജൻസ് ഏജൻസി മണിക്കൂറുകളോളം സിങ്ങിനെ ചോദ്യം ചെയ്യുകയും ഇന്ത്യൻ ഇൻറലിജൻസ് ഏജസിയുമായി ബന്ധമില്ലെന്ന് മനസ്സിലായതോടെ ഇന്ത്യയിലേക്ക് അയക്കാനായി ഇ.ടി.പി.ബിക്കു കൈമാറുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
