മിസൈൽ പരീക്ഷണം ദക്ഷിണ കൊറിയക്കും യു.എസിനുമുള്ള മുന്നറിയിപ്പ് –കിം ജോങ് ഉൻ
text_fieldsസോൾ: പുതുതായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുടെ പരിശീലനം ദക്ഷിണ കൊറിയ-യു.എസ് സംയുക്ത സൈനികാഭ്യാസത്തിനു നേരെയുള്ള മുന്നറിയിപ്പാണെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ.
രാജ്യത്തിെൻറ പടിഞ്ഞാറൻ വ്യോമകേന്ദ്രത്തിൽനിന്ന് തൊടുത്ത രണ്ട് മിൈസലുകൾ, തലസ്ഥാനമായ പ്യോങ്യാങ്ങും താണ്ടി രാജ്യത്തിെൻറ കിഴക്കൻ തീരത്തെ ലക്ഷ്യത്തിലെത്തിയതായി ഉ. കൊറിയയുടെ ഔദ്യോഗിക വാർത്ത ഏജൻസി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെ.സി.എൻ.എ) റിപ്പോർട്ട് ചെയ്തു.
ആണവനിരായുധീകരണം സംബന്ധിച്ച് യു.എസുമായുള്ള ചർച്ചകൾ സ്തംഭിച്ച സാഹചര്യത്തിലാണ് രണ്ടാഴ്ചക്കിടെ നാലു ആയുധ പരീക്ഷണങ്ങൾ ഉ. കൊറിയ നടത്തുന്നത്.
യു.എസ് സഖ്യകക്ഷികളായ ദ. കൊറിയ, ജപ്പാൻ എന്നിവക്കും അവരുടെ സൈനിക കേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടത്താനുള്ള ഉ.കൊറിയയുടെ ശേഷി തെളിയിക്കുന്നതാണ് പുതിയ ആയുധ പരീക്ഷണങ്ങൾ.