കാഠ്​മണ്ഡുവിലെ ഇന്ത്യൻ എംബസിക്ക്​ സമീപം സ്​ഫോടനം

10:35 AM
17/04/2018

ന്യൂഡൽഹി: കാഠ്​മണ്ഡു ബിരത്​നഗറിലെ ഇന്ത്യൻ എംബസി കോൺസുലേറ്റിനു സമീപം സ്​ഫോടനം. തിങ്കളാഴ്​ച രാത്രിയാണ്​ സ്​ഫോടനം നടന്നത്​. ശക്​തി കുറഞ്ഞ സ്​​േഫാടനമായതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല. നേപ്പാളിലും വടക്കൻ ബീഹാറിലും വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന്​ നിർമിച്ച എംബസിയു​െട താത്​കാലിക ഒാഫീസിനു മുന്നിലാണ്​ സ്​ഫോടനമുണ്ടായത്​. 

കെട്ടിടത്തിന്​ പിറകിലെ തുറസ്സായ സ്​ഥലത്താണ്​ സ്​ഫോടനം നടന്നത്​. കെട്ടിടത്തി​​​െൻറ ച​ുമരിന്​ ചെറിയ പരിക്കുകളേറ്റിട്ടുണ്ട്​. സംഭവം നടക്കു​േമ്പാൾ ഒാഫീസിൽ ആളുകളുണ്ടായിരുന്നില്ല. സ്​ഫോടനത്തിന്​ പിറകിലുള്ളവരെ കണ്ടെത്താനായി അന്വേഷണം തുടങ്ങി. 

പ്ര​ാദേശിക രാഷ്​ട്രീയ ഗ്രൂപ്പുകളാകാം സ്​ഫോടനത്തിന്​ പിറകിലെന്ന്​ പൊലീസ്​ സംശയിക്കുന്നു. പ്രദേശത്ത്​ പൊലീസ്​ സംരഷണം വർധിപ്പിച്ചിട്ടുണ്ട്​. 

Loading...
COMMENTS