Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രക്ഷോഭങ്ങൾക്കിടെ...

പ്രക്ഷോഭങ്ങൾക്കിടെ ഇറാഖിൽ മെക്ക്​ പെൻസി​െൻറ അപ്രതീക്ഷിത സന്ദർശനം

text_fields
bookmark_border
mike-pence
cancel

ബാഗ്​ദാദ്​: ഇറാഖിൽ പ്രക്ഷോഭങ്ങൾ ശക്​തമാകുന്നതിനിടെ യു.എസ്​ വൈസ്​ പ്രസിഡൻറ്​ മൈക്ക്​ പെൻസി​​െൻറ അപ്രതീക്ഷി ത സന്ദർശനം. അൻബർ പ്രവിശ്യയിലെ അൽ-അസദ്​ എയർബേസിലാണ്​ അദ്ദേഹം ശനിയാഴ്​ച സന്ദർശനം നടത്തിയത്​. ഇറാഖിൽ മാസങ്ങളായി സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുകയാണ്​.

ഇതാദ്യമായാണ്​ ​പെൻസ്​ ഇറാഖിലെത്തുന്നത്​. ഇറാഖ്​ പ്രധാനമന്ത്രി അദീൽ അബ്​ദു​ൽ മഹദിയുമായി അദ്ദേഹം ഫോണിൽ സംസാരിക്കുകയും ചെയ്​തു. പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്​തമാക്കുന്നത്​ സംബന്ധിച്ച്​ ചർച്ചയുണ്ടായെന്നാണ്​ റിപ്പോർട്ടുകൾ. ഇറാഖി​​െൻറ പരമാധികാരം അംഗീകരിക്കു​േമ്പാഴും സമാധാനപരമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക്​ നേരെ സൈന്യത്തെ ഉപയോഗിക്കരുതെന്നാണ്​ യു.എസ്​ നിലപാടെന്ന്​ പെൻസ്​ പറഞ്ഞു.

ബാഗ്​ദാദ്​ ഉൾപ്പടെയുള്ള നഗരങ്ങളിൽ ഒക്​ടോബർ മുതൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്​തമാണ്​. അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണം, അഴിമതി അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ പ്രക്ഷോഭം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usiraqworld newsMike Pencemalayalam newsasia-pacafic
News Summary - Mike Pence on surprise visit to Iraq-India news
Next Story