റഷ്യയിൽ പാലം മോഷ്ടിച്ചു
text_fieldsമോസ്കോ: സ്വർണവും പണവുമല്ല, ടണ്‍കണക്കിന് ഭാരമുള്ള പാലമാണ് റഷ്യയിൽ മോഷ്ടാക്ക ൾ അടിച്ചുമാറ്റിയത്. ഒരു തെളിവും ശേഷിപ്പിക്കാതെ തന്ത്രപൂർവം മോഷണം നടത്തുകയായിരുന്നു. റഷ്യയിലെ ആര്‍ട്ടിക് മേഖലയോട് ചേര്‍ന്ന മുര്‍മാന്‍സ്ക് മേഖലയിലെ ഉംബ നദിക്ക് കുറുകെയുള്ള പാലമാണ് അപ്രത്യക്ഷമായത്.
പാലം ഉപയോഗിക്കാറുണ്ടായിരുന്നില്ല. ഇതിനു സമീപത്തായി മറ്റൊരു പാലം പണികഴിപ്പിച്ചിട്ടുണ്ട്. 56 ടണ്‍ ഭാരമുള്ള പാലത്തിെൻറ 75 അടിയോളം നീളമുള്ള മധ്യഭാഗമാണ് കാണാതായത്. ലോഹഭാഗങ്ങള്‍ മോഷ്ടിക്കുന്നവരായിരിക്കാം സംഭവത്തിനു പിന്നിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മേയ് 16ന് റഷ്യയിലെ സമൂഹ മാധ്യമത്തിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്.
ചിത്രത്തിൽ നദിയില്‍ പാലത്തിെൻറ ഒരു ഭാഗം മുങ്ങിക്കിടക്കുന്നതു കാണാം. 10 ദിവസത്തിനു ശേഷം ഇതേസ്ഥലത്തെ ചിത്രങ്ങള്‍ വീണ്ടും വന്നു. എന്നാല്‍, ഈ ചിത്രങ്ങളില്‍ നദിയില്‍ കിടക്കുന്ന പാലത്തിെൻറ ഭാഗങ്ങള്‍ കാണാനില്ല എന്ന് വന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.