ആ​സ്​​ട്രേ​ലി​യ​യി​ൽ ക​ത്തി​യാക്ര​മ​ണം; ഒ​രു മ​ര​ണം​ ഉ​ത്ത​ര​വാ​ദി​ത്തം ​െഎ.​എ​സ്​ ഏ​റ്റെ​ടു​ത്തു

13:44 PM
09/11/2018
Car-Fire

മെ​ൽ​ബ​ൺ: ആ​സ്​​ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ ക​ത്തി​യാ​ക്ര​മ​ണം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രി​ൽ ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു​പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ​െഎ.​എ​സ്​ ഏ​റ്റെ​ടു​ത്തു. സെ​ൻ​ട്ര​ൽ ബി​സി​ന​സ്​ ഡി​സ്​​ട്രി​ക്​​ടി​ൽ വെ​ള്ളി​യാ​ഴ്​​ച പ്രാ​ദേ​ശി​ക സ​മ​യം 4.20നാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മി​യെ പി​ന്നീ​ട്​ പൊ​ലീ​സ്​ വെ​ടി​വെ​ച്ചു വീ​ഴ്​​ത്തി.

വെ​ടി​വെ​പ്പി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ​തി​നാ​ൽ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​േ​വ​ശി​പ്പി​ച്ചു. അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. ആ​ക്ര​മ​ണ​ത്തി​ന്​ തീ​വ്ര​വാ​ദ​വു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന​കാ​ര്യം അ​ന്വേ​ഷി​ച്ചി​രു​ന്നു. ആ​ക്ര​മി​യു​ടെ പേ​ര്​ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Loading...
COMMENTS