Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാർത്താ അവതാരകയായി...

വാർത്താ അവതാരകയായി ട്രാൻസ്​ജെൻഡർ; ചരിത്രം കുറിച്ച്​ പാക്​ ചാനൽ

text_fields
bookmark_border
വാർത്താ അവതാരകയായി ട്രാൻസ്​ജെൻഡർ; ചരിത്രം കുറിച്ച്​ പാക്​ ചാനൽ
cancel

കറാച്ചി: പാകിസ്​താനിൽ ആദ്യമായി ന്യൂസ്​ ചാനലിൽ വാർത്ത വായിച്ച്​ ട്രാൻസ്​ജെൻഡർ വാർത്ത അവതാരക. പ്രാദേശിക വാർത്താ ചാനലായ കൊഹിനൂർ ന്യൂസാണ്​ രാജ്യത്ത്​ ആദ്യമായി വാർത്ത അവതരിപ്പിക്കാൻ ഒരു ട്രാൻസ്​ ജെൻഡറിനെ ഏൽപ്പിച്ചത്​.  മർവയ മാലിക്​ എന്ന ട്രാൻസ്​ജെൻഡറാണ്​ പാകിസ്​താ​​​​െൻറ മാധ്യമ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചിരിക്കുന്നത്​. 

ത​​​​െൻറ രാജ്യത്തി​​​​െൻറ മനോഭാവം മാറ്റമറിക്കുന്നതിന്​ മുന്നണിപ്പോരാളിയാകാൻ അഭിമാനമാണുള്ളതെന്ന്​ മർവയ പറഞ്ഞു. എന്നാൽ അതിലേക്ക്​ വളരെ ദൂരം താണ്ടാനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ജേണലിസത്തിൽ ബിരുദമെടുത്ത മർവയ ബിരുദാനന്തര ബിരുദത്തിന്​ ചേരാനിരിക്കുകയാണ്​. 

ശനിയാഴ്​ചയാണ്​ മർവയ ആദ്യമായി വാർത്ത അവതരിപ്പിച്ചത്​. അതി​​​​െൻറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. പാകിസ്​താ​​​​െൻറ ഫാഷൻ ഡിസൈൻ കൗൺസിലി​​​​െൻറ വാർഷിക ഫാഷൻ ഷോയിൽ കാറ്റ്​വാക്ക്​ നടത്തിയ ആദ്യ ട്രാൻസ്​ജെൻഡർ മോഡലും മർവയയായിരുന്നു. ഫാഷൻ ഷോയിൽ പ​െങ്കടുത്ത്​ ദിവസങ്ങൾക്കുള്ളിലാണ്​ വാർത്താ അവതാരകയായി എത്തിയതും. 

ഫഷൻ ഷോയിൽ പ​െങ്കടുത്ത ശേഷം ധാരാളം മോഡലിങ്ങ്​ അവസരങ്ങൾ തന്നെത്തേടി എത്തിയിട്ടുണ്ടെന്ന്​ മർവയ പറഞ്ഞു. പക്ഷേ, എനിക്ക്​ എ​​​​െൻറ സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമായിരുന്നു. എ​​​െൻറ സമൂഹത്തെ ശക്​തിപ്പെടുത്തണം. എല്ലായിടത്തും ട്രാൻസ്​ജെൻഡറുകളെ മോശക്കാരായാണ്​ കാണുന്നത്​. എന്നാൽ ഞങ്ങൾക്ക്​ അതിൽ ഒന്നും ചെയ്യാനാകില്ല. ഞങ്ങളിൽ വിദ്യാഭ്യാസമുള്ളവും ബിരുദമുള്ളവരുമുണ്ട്​. എന്നാൽ അവസരങ്ങളില്ല, പ്രോത്​സാഹനവുമില്ല. ഇത്​​ മാറ്റണ​െമന്നാണ്​ ഞാൻ ആഗ്രഹിക്കുന്നത്​. ഫാഷൻ ലോകത്ത്​ ഞാൻ ചരിത്രം രചിച്ച പോലെ മാധ്യമലോകത്തും അതു വേണം. കാറ്റ്​വാക്ക്​ നടത്തിയപ്പോൾ നിരവധി അഭിനന്ദനങ്ങൾ ലഭിച്ചു. എനിക്ക്​ 10ാം സ്​ഥാനമേ നേടാനായുള്ളു. അതുപോലും എളുപ്പമായിരുന്നില്ല. തെരുവിൽ യാചിക്കുന്ന ഹിജഡയുടെ ജീവിതത്തിൽ നിന്ന്​ ഒരു വ്യത്യാസവും എ​​​​െൻറ കഥക്കുമില്ല. 

സ്​ത്രീകളുടെ മനസുള്ള പുരുഷൻമാർ, ഉഭയലിംഗക്കാൻ, നപുംസകങ്ങൾ എന്നിവർ പാകിസ്​താനിലെന്നപോലെ ഇന്ത്യയിലും ബംഗ്ലാദേശിലും മറ്റ്​ സൗത്തേഷ്യൻ രാജ്യങ്ങളിലും ആക്രമിക്കപ്പെടുന്നു. ഇവർ കൊല്ലപ്പെടുകയും ബലാത്​സംഗത്തിനിരയാകുകയും ചെയ്യുന്നു. അല്ലെങ്കിൽ ലൈംഗിക തൊഴിലാളികളാകാനോ നർത്തകരാകാനോ യാചകരാകാനോ നിർബന്ധിതരാകുന്നു.  

എന്നാലും മറ്റ്​ രാജ്യങ്ങളെ അപേക്ഷിച്ച്​ കുറേക്കൂടി നല്ല അവസ്​ഥയിലാണ്​ പാകിസ്​താനിലെ ട്രാൻസ്​ജെൻഡറുകൾ. എന്നിട്ടും അവർ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തും അവഗണന നേരിടുകയും സമൂഹത്തിൽ നിന്ന്​ മാറ്റി നിർത്തപ്പെടുകയും ചെയ്യുന്നുവെന്നും മർവയ പറഞ്ഞു. 

രണ്ടുവർഷം ബോയ്​സ്​  കോളജിൽ ഇൻറർമീഡിയറ്റിനു പഠിച്ചിരുന്ന സമയത്ത്​ വ​ളരെ അപമാനം സഹിച്ചിട്ടുണ്ട്​. അത്​ തന്നെ കൂടുതൽ കരുത്തയാക്കി. ജീവിതത്തിൽ എന്തെങ്കിലുമാകണമെന്ന്​ തീരുമാനമെടുക്കുന്നത്​ ഇൗ കാലയളവിലാണെന്നും മർവയ പറഞ്ഞു. 

പാകിസ്​താൻ സ്വാതന്ത്ര്യം നേടിയിട്ട്​ വർഷങ്ങളായി. എന്നിട്ടും രാജ്യത്തെ മറ്റുള്ളവരെപോലുള്ള അവകാശങ്ങൾ തങ്ങൾക്ക്​ ലഭിക്കുന്നില്ല. സർക്കാർ ജോലിയിൽ മുൻഗണന നൽകുമന്നും മറ്റുമുള്ള വാഗ്​ദാനങ്ങൾ മാത്രമാണുണ്ടാകുന്നത്​. രാജ്യത്താകമാനം പ്രാവർത്തികമാക്കത്തക്ക രീതിയിൽ  ട്രാൻസ്​ജെൻഡറുകൾക്കും രക്ഷിതാക്കളിൽ നിന്നുള്ള സ്വത്തവകാശത്തിന്​ നിയമം കൊണ്ടുവരണമെന്നാണ്​ ത​​​​െൻറ അടുത്ത ആവശ്യ​െമന്നും മർവയ പറഞ്ഞു. 

ട്രാൻസ്​ജെൻഡറുകൾ ലൈംഗിക തൊഴിലാളികളാകുന്നതും യാചകരാകുന്നതും ഭക്ഷണത്തിനു വേണ്ടിയാണ്​. കുടുംബം അവരെ തള്ളിപ്പറയുന്നതിനാൽ മറ്റൊരിടത്തു നിന്നും അവർക്ക്​ സഹായം ലഭിക്കുന്നില്ല. ബിരുദാനന്തര ബിരുദമുള്ള ട്രാൻസ്​ജെൻഡർ സുഹൃത്തുക്കൾക്ക്​ പോലും ലൈംഗിക തൊഴിലാളികളായി തെരുവിലേക്കിറങ്ങേണ്ട അവസ്​ഥയാണുള്ളതെന്നും മർവയ പറഞ്ഞു. 

പരസ്യം കണ്ടാണ്​ താൻ കൊഹിനൂർ ന്യൂസിലേക്ക്​ അപേക്ഷിച്ചതെന്നും മൂന്നു മാസം മുമ്പാണ്​ അഭിമുഖം നടന്നതെന്നും മർവയ വ്യക്​തമാക്കി. 

അഭിമുഖം നടന്ന അന്നു തന്നെ ജോലി ലഭിച്ചു. മൂന്നു മാസം പരിശീലനമായിരുന്നു. ​ഇവിടെ എല്ലാവും വളരെ സ്​നേഹത്തോടെയാണ്​ പെരുമാറുന്നത്​. മുതിർന്നവർ പോലും തന്നെ വളരെ സഹായിച്ചു. കുടുംബത്തിലെന്നപോലെ സ്​നേഹം തനിക്കിവിടെ ലഭിക്കുന്നുണ്ട്​. എനിക്ക്​ കുടുംബത്തി​​​​െൻറ സ്​​േനഹം ലഭിച്ചിട്ടില്ല. അതിനാൽ ഇവരെല്ലാവരും ത​​​​െൻറ കുടുംബാംഗങ്ങളാണെന്ന്​ തോന്നുന്നു. ചാനൽ, തന്നെയും ത​​​​െൻറ സമൂഹത്തെയും പിന്തുണക്കുന്നുവെന്ന്​ അറിയിച്ചിട്ടുണ്ടെന്നും മർവയ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transgenderworld newsmalayalam newsnews anchor
News Summary - Meet the first-ever transgender news anchor from Pakistan- World News
Next Story