ജയിൽ മാറാൻ മർയം നവാസ് വിസമ്മതിച്ചു
text_fieldsഇസ്ലാമാബാദ്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷയനുഭവിക്കുന്ന പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ മകൾ മർയം ജയിൽ മാറാൻ വിസമ്മതിച്ചു. കനത്ത സുരക്ഷയുള്ള റാവൽപിണ്ടിയിലെ അദ്യാല ജയിലിൽനിന്ന് ഇസ്ലാമാബാദിലെ സിഹാല െറസ്റ്റ് ഹൗസിലേക്ക് മാറ്റാനുള്ള അധികൃതരുടെ ശ്രമത്തെയാണ് മർയം എതിർത്തത്. പിതാവിനും ഭർത്താവിനുമൊപ്പം അദ്യാല ജയിലിൽതന്നെ കഴിയാനാണ് താൽപര്യമെന്നും അവർ വ്യക്തമാക്കി.
സ്ത്രീ തടവുകാർക്ക് സൗകര്യമില്ലെന്നു പറഞ്ഞാണ് മർയത്തെ ജയിൽമാറ്റാൻ തീരുമാനിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 13നാണ് പാനമ രേഖകൾ പുറത്തുവിട്ട അഴിമതിക്കേസിൽ കുറ്റാരോപിതരായ ശരീഫിനെയും മകളെയും ലാഹോറിൽവെച്ച് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
