മോസ്കോ മെട്രോയിൽ ‘കൊറോണ നാടകം’; യുവാവിന് അഞ്ച് വർഷം തടവ് -Video
text_fieldsമോസ്കോ: ലോകം കൊറോണ ഭീതിയിൽ കഴിയുേമ്പാൾ ആ ഭയത്തെ നേരേമ്പാക്കിനായി മുതലെടുക്കുന്നവരും കുറവല്ല. മോസ് കോ മെേട്രായിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ ഇത്തരം ‘ക്രൂരമായൊരു തമാശ’ അതിരുകവിയുകയും ചെയ്തു.
മെട്രോ യാത്രക ്കിടെ മാസ്ക് ധരിച്ചൊരു യുവാവ് കൊറോണ ബാധിച്ചിട്ടെന്ന പോലെ കുഴഞ്ഞു വീഴുകയായിരുന്നു. ഭയചകിതരായ യാത്രക ്കാർ ഇറങ്ങിയോടുകയും ചെയ്തു. പിന്നീട് പൊലീസ് പിടികൂടിയ യുവാവിനെ കോടതി അഞ്ചുവർഷം തടവിന് ശിക്ഷിച്ചു. ഈമാസം രണ്ടിന് മോസ്കോയിലെ ഭൂഗർഭ മെട്രോയിലായിരുന്നു സംഭവം.
‘കളിപ്പിക്കൽ വീഡിയോ’ പതിവായി ചെയ്യുന്ന തജികിസ്താൻ സ്വദേശി കരോമത് ഷബോറോവ് ആണ് കൊറോണയുടെ ലക്ഷണങ്ങൾ കാട്ടി കുഴഞ്ഞുവീണത്. ഇയാളെ സഹായിക്കാനെന്ന വ്യാജേന സുഹൃത്തുക്കൾ ഓടിയെത്തി. ഷബോറോവ് നിലത്തുവീണ് പിടയുേമ്പാൾ അവർ ‘കൊറോണ വൈറസ്, കൊറോണ വൈറസ്’ എന്ന് അലറിവിളിച്ചു. ഇതുകേട്ട് യാത്രക്കാർ പരിഭ്രാന്തരായി ഓടുകയായിരുന്നു.
പിന്നീട് ഷബോറോവ് kara.prank എന്ന ഇൻസ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകളിലൂടെ വീഡിയോ പ്രചരിപ്പിച്ചു. അത് വൈറലാകുകയും ചെയ്തു. സംഭവം വിവാദമായതോടെ എട്ടിന് പൊലീസ് ഷബോറോവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതുജനത്തെ പരിഭ്രാന്തരാക്കുംവിധം ‘തെമ്മാടിത്തരം’ കാട്ടി എന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
റഷ്യയിൽ അഞ്ച് വർഷം തടവ് ലഭിക്കുന്ന കുറ്റമാണിത്. കൊറോണ ബോധവത്കരണത്തിൻെറ ഭാഗമായാണ് വിഡിയോ ചെയ്തതെന്ന ഷബോറോവിൻെറ വാദം കോടതി തള്ളി. ഇയാളുടെ രണ്ട് സഹായികളെ തിരിച്ചറിഞ്ഞതിനെ തുടർന്ന് അവരോട് മോസ്കോ വിട്ടുപോകാൻ റഷ്യൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
