ഫ്ലാറ്റിന് തീ പിടിച്ചു; 23 നില കെട്ടിടത്തിൽ തൂങ്ങി നിന്ന് യുവാവ്
text_fields23 നില ഫ്ലാറ്റിന് തീ പിടിച്ചപ്പോൾ ജനലിൽ പിടിച്ച് നിന്ന് സാഹസികമായി രക്ഷപ്പെട്ട യുവാവിെൻറ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായി. ചൈനയിലെ ചോങ്ക്വിങ് പട്ടണത്തിലാണ് ഭീതി പരത്തിയ സംഭവം.
റെസിഡൻഷ്യൽ ഫ്ലാറ്റിെൻറ മുകളിലത്തെ നിലക്ക് തീ പിടിക്കുകയും തീ ആളി പടർന്നപ്പോൾ ഫ്ലാറ്റിനകത്തുണ്ടായിരുന്ന യുവാവ് ബാൽകണി വഴി പുറത്തേക്ക് ഇറങ്ങുകയായിരുന്നു. തീകനലുകൾ ദേഹത്ത് വീണിട്ടും 23 നിലയുള്ള കെട്ടിടത്തിെൻറ മുകളിലത്തെ നിലയിയിലെ ബാൽകണിയിൽ അള്ളി പിടിച്ച് നിൽകുകയായിരുന്നു അയാൾ.
രക്ഷപ്പെടാനായി കാൽ കൊണ്ട് താഴത്തെ ഫ്ലാറ്റിെൻറ ജനൽ തകർക്കാൻ അയാൾ ശ്രമിക്കുന്നുണ്ടായിരുന്നു. അവസാനം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ വന്ന് യുവാവിനെ ജനൽ പൊളിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.