Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകടുത്ത വേദനയുമായെത്തി;...

കടുത്ത വേദനയുമായെത്തി; യുവാവിന്‍റെ ചെവിക്കുള്ളിൽ നിന്ന് പുറത്തെടുത്തത് പത്ത് കൂറകളെ

text_fields
bookmark_border
cockroach-in-ear-711119.jpg
cancel

ബെയ്ജിങ്: സഹിക്കാനാവാത്ത ചെവിവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിനെ പരിശോധിച്ച ഡോക്ടർ ഞെട്ടി. ചെവിക്കുള്ളി ൽ കണ്ടത് പത്തോളം കൂറകളെ. ഒരു വലിയ കൂറയും കുഞ്ഞുങ്ങളുമായിരുന്നു ചെവിക്കുള്ളിൽ സസുഖം കഴിഞ്ഞിരുന്നത്. ചൈനയിലാണ് സംഭവം.

24കാരനായ ഒരാളാണ് ചെവിവേദനയുമായി ഹ്യുയാങ് ജില്ലയിലെ സാനി ആശുപത്രിയിലെത്തിയത്. ചെവിക്കുള്ളിൽ നിന്ന് എന്തോ ഇഴയുന്ന പോലെയും മാന്തുന്ന പോലെയും തോന്നുന്നതായി ഇയാൾ പറഞ്ഞു.

തുടർന്നാണ് കൂറ കുടുംബത്തെ ചെവിക്കുള്ളിൽ കണ്ടെത്തിയത്. മുഴുവൻ കൂറകളെയും പുറത്തെടുത്തതോടെയാണ് യുവാവിന്‍റെ വേദന ശമിച്ചത്.

ഭക്ഷണാവശിഷ്ടങ്ങൾ കിടക്കുന്നതിന് സമീപം തന്നെ ഉപേക്ഷിക്കുന്ന സ്വഭാവം യുവാവിന് ഉണ്ടായിരുന്നെന്നും ഇതാവാം കൂറ ചെവിക്കുള്ളിൽ കയറാൻ കാരണമെന്നും ഡോക്ടർ പറഞ്ഞു.

Show Full Article
TAGS:Ear Pain Cockroach world news 
News Summary - Man Complaining of Severe Pain Finds 'Family of Cockroaches' Living Inside His Ear
Next Story