Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൈനിക താവള​െമാരുക്കാൻ...

സൈനിക താവള​െമാരുക്കാൻ ഇന്ത്യ പണം വാഗ്​ദാനം ചെയ്​തുവെന്ന വാർത്ത തള്ളി മാലിദ്വീപ്​

text_fields
bookmark_border
സൈനിക താവള​െമാരുക്കാൻ ഇന്ത്യ പണം വാഗ്​ദാനം ചെയ്​തുവെന്ന വാർത്ത തള്ളി മാലിദ്വീപ്​
cancel

മാലെ: മാലിദ്വീപിൽ സൈന്യ​െത്ത വിന്യസിക്കാൻ ഇന്ത്യ ഒരു ബില്യൺ യു.എസ്​ ഡോളർ വാഗ്​ദാനം ചെയ്​തവെന്ന മാധ്യമവാർത് തകളെ തള്ളി മാലിദ്വീപ്​ സർക്കാർ. മാലിദ്വീപിനെ​ സൈനിക താവളമാക്കാൻ ഒരു വിദേശ രാജ്യത്തി​നെയും അനുവദിക്കില്ലെന്ന്​ വിദേശകാര്യ മന്ത്രി അബ്​ദുല്ല ഷാഹിദ്​ പറഞ്ഞു.

പണം വാങ്ങി ഇന്ത്യക്ക്​ സൈനിക താളവമൊരുക്കാൻ അനുവാദം നൽകിയെന്ന ആരോപണം നിഷേധിക്കുന്നു. ആരോപണം അടിസ്​ഥാന രഹിതമാണ്​. അയൽരാജ്യങ്ങളുമായും അന്താരാഷ്​്ട്ര സമൂഹവുമായും നല്ല ബന്ധം സ്​ഥാപിക്കാൻ ശ്രമിക്കുന്ന സർക്കാറിനെ അപമാനിക്കുന്നതാണ് ഇത്തരം ആരോപണങ്ങൾ​. മാലിദ്വീപി​​​െൻറ താത്​പര്യങ്ങൾക്ക്​ അനുസരിച്ച്​ മാത്രമേ സർക്കാർ പ്രവർത്തിക്കുകയുള്ളൂവെന്ന്​ ജനങ്ങൾക്ക്​ ഉറപ്പു നൽകുന്നു. രാജ്യത്തി​​​െൻറ പരമാധികാരവും സ്വാതന്ത്ര്യവും അടിയറവെക്കുന്ന തരത്തിലുള്ള ഒരു അന്താരാഷ്​ട്ര കരാറുകളും സ്വീകരിക്കില്ല - വിദേശ കാര്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ജപ്പാൻ ദിനപത്രമാണ്​ സുരക്ഷാ കരാറുകൾക്കായി ഒരു ബില്ല്യൺ ഡോളർ ഇന്ത്യ മാലിദ്വീപിന്​ വാഗ്​ദാനം ചെയ്​തുവെന്ന വാർത്ത പ്രസിദ്ധീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maldivesworld newsmalayalam newsMilitary baseIndia News
News Summary - Maldives Rejects Report Of Plans To Allow Indian Base -World News
Next Story