മാലദ്വീപ്​: തെരഞ്ഞെടുപ്പ്​ ഫലം അട്ടിമറിക്കാൻ യമീ​െൻറ നീക്കം

  • ഫ​ലം ചോ​ദ്യം​ചെ​യ്​​ത്​  സു​പ്രീം​കോ​ട​തി​യെ  സ​മീ​പി​ച്ചു

21:46 PM
10/10/2018

മാ​ലെ: മാ​ല​ദ്വീ​പ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല യ​മീ​ൻ. സെ​പ്​​റ്റം​ബ​ർ 23ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട  പ​രാ​ജ​യം അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​തെ ഫ​ലം ചോ​ദ്യം​ചെ​യ്​​ത്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്​ യ​മീ​ൻ.  തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ട്​ ന​ട​ന്നെ​ന്ന്​ ആ​രോ​പി​ച്ച്​ ബു​ധ​നാ​ഴ്​​ച കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​താ​യി​ യ​മീ​​​െൻറ അ​ഭി​ഭാ​ഷ​ക​ൻ മു​ഹ​മ്മ​ദ്​ സ​ലീം വ്യ​ക്ത​മാ​ക്കി.

16 ശ​ത​മാ​നം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ്​ സാ​ലി​ഹ്​ വി​ജ​യി​ച്ച​ത്. സാ​ലി​ഹി​​​െൻറ വി​ജ​യ​ത്തോ​ടെ മാ​ല​ദ്വീ​പി​ലെ രാ​ഷ്​​ട്രീ​യ അ​സ്​​ഥി​ര​ത​ക്ക്​ പ​രി​ഹാ​ര​മാ​കു​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ. ​യു.​എ​സ്, ചൈ​ന, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ഫ​ലം ശ​രി​വെ​ക്കു​ക​യും ചെ​യ്​​തു. 

ആദ്യത്തിൽ യ​മീ​ൻ ഫ​ലം അം​ഗീ​ക​രി​ച്ചെ​ങ്കി​ലും വ്യാ​പ​ക ക്ര​മ​ക്കേ​ട്​ ന​ട​ത്തി​യാ​ണ്​ പ്ര​തി​പ​ക്ഷം മു​ന്നി​ലെ​ത്തി​യ​തെ​ന്ന​ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പി​ന്നീ​ട്​ രം​ഗ​ത്തു​വ​ന്നു. എ​ന്നാ​ൽ, ആ​രോ​പ​ണ​ങ്ങ​ൾ​ തെ​ളി​യി​ക്കാ​ൻ യ​മീ​ന്​ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്നാ​ണ്​ സു​പ്രീം​കോ​ട​തി​യെ കൂ​ട്ടു​പി​ടി​ച്ച്​ ഫ​ലം അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​ത്. ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഹ​മ്മ​ദ്​ ന​ശീ​ദി​നെ  2013ൽ ​അ​ട്ടി​മ​റി​ച്ചാ​ണ്​ യ​മീ​ൻ അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്.

Loading...
COMMENTS