മാലദ്വീപിൽ പ്രസിഡൻറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സുപ്രീംകോടതിയിൽ
text_fieldsകൊളംബോ: മാലദ്വീപിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കംകൂട്ടി പ്രസിഡൻറിനെ താൽകാലികമായി പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യം സുപ്രീംകോടതിയിൽ പരാതി നൽകി. പൊതുസ്വത്ത് സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രസിഡൻറ് അബ്ദുല്ല യമീനെതിരെ പരാതി. യമീൻ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും മാലദ്വീപ് ജനതയുടെ ഭരണഘടന അവകാശങ്ങൾ നിഷേധിക്കുകയാണെന്നും പരാതിയിൽ പറയുന്നു. പ്രസിഡൻറിനെതിരായ അഴിമതി ആരോപണങ്ങൾ പുതിയ അന്വേഷണസംഘത്തെ നിയമിച്ച് അന്വേഷിക്കണമെന്നും അതുവരെ പ്രസിഡൻറിനെ പദവിയിൽനിന്ന് മാറ്റിനിർത്തണമെന്നുമാണ് പ്രതിപക്ഷത്തിെൻറ ആവശ്യം.
മുൻ പ്രസിഡൻറുമാരായ മഅ്മൂൻ അബ്ദുൽ ഖയ്യൂം, മുഹമ്മദ് നശീദ് എന്നിവരും നാലു പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളും ഒപ്പുവെച്ച പരാതിയാണ് സുപ്രീംകോടതിക്ക് കൈമാറിയത്. സുപ്രീംകോടതിക്ക് പ്രസിഡൻറിനെ പുറത്താക്കാനുള്ള അധികാരമുണ്ടെന്നും പ്രതിപക്ഷത്തെ പിന്തുണച്ച 12 എം.പിമാരെ പുറത്താക്കിയ നടപടി നിർഭാഗ്യകരമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. 2008ലാണ് മാലദ്വീപിൽ ജനാധിപത്യരീതിയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2013ൽ ഖയൂം പ്രസിഡൻറായി അധികാരമേറ്റെടുത്തതോടെ നിരവധി പ്രതിപക്ഷ നേതാക്കളെ ജയിലിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
