മുഹമ്മദ് നശീദ് മാലദ്വീപിൽ തിരിച്ചെത്തി
text_fieldsമാലെ: മുൻ പ്രസിഡൻറ് മുഹമ്മദ് നശീദ് രണ്ടുവർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മാലദ്വീപിൽ തിരിച്ചെത്തി. മാലദ്വീപിൽ ജനാധിപത്യപരമായി തെരെഞ്ഞടുക്കപ്പെട്ട ആദ്യ പ്രസിഡൻറാണ് നശീദ്. 2013ൽ അട്ടിമറിയിലൂടെ പ്രസിഡൻറായി അധികാരേമറ്റ അബ്ദുല്ല യമീൻ നശീദിനെ ഭീകരകുറ്റം ചുമത്തി 13 വർഷത്തേക്ക് ജയിലിലടക്കുകയായിരുന്നു. ശിക്ഷയനുഭവിക്കെവ രണ്ടുവർഷം മുമ്പാണ് നശീദ് ചികിത്സാവശ്യാർഥം ശ്രീലങ്കയിലേക്ക് പോയത്. പിന്നീട് മടങ്ങിയില്ല.
വ്യാഴാഴ്ച വിമാനം വഴിയാണ് അദ്ദേഹം ശ്രീലങ്കയിൽനിന്ന് മാലെയിലെത്തിയത്. നൂറുകണക്കിന് അനുയായികൾ സ്വീകരിക്കാനെത്തിയിരുന്നു. സെപ്റ്റംബർ 23ന് നടന്ന തെരഞ്ഞെടുപ്പിൽ അബ്ദുല്ലയമീൻ പരാജയപ്പെട്ടതോടെയാണ് നശീദിന് സ്വന്തംനാട്ടിൽ തിരിച്ചെത്താൻ വഴിെയാരുങ്ങിയത്.
