മാലദ്വീപിൽ മുൻ പ്രസിഡൻറ് അബ്ദുൽ ഖയ്യൂമിന് ജാമ്യം
text_fieldsമാലെ: മാലദ്വീപ് മുൻ പ്രസിഡൻറ് മഅ്മൂൻ അബ്ദുൽ ഖയ്യൂമിന് ജാമ്യം. മാലദ്വീപ് ഏറ്റവും കൂടുതൽ കാലം ഭരിച്ച അബ്ദുൽ ഖയ്യൂം, അബ്ദുല്ല യമീെൻറ അർധസഹോദരനാണ്. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യമീൻ പരാജയപ്പെട്ടതോടെയാണ് ഖയ്യൂമിെൻറ മോചനത്തിന് വഴിയൊരുങ്ങിയത്.
80കാരനായ അബ്ദുൽ ഖയ്യൂമിനൊപ്പം എം.പിയും മകനുമായ ഫാരിസ് മഅ്മൂനും മോചിതനായിട്ടുണ്ട്. അന്യായ തടവിനെതിരെ ഇരുവരും സമർപ്പിച്ച ഹരജി പരിഗണിച്ചാണ് മാെല ഹൈകോടതി വിട്ടയക്കാൻ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രതിപക്ഷ സ്ഥാനാർഥി ഇബ്രാഹീം മുഹമ്മദ് സാലിഹ് യമീൻ ജയിലിലടച്ച രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
30 വർഷക്കാലമാണ് യമീൻ മാലദ്വീപ് ഭരിച്ചത്. 2008ലെ തെരഞ്ഞെടുപ്പിൽ മുഹമ്മദ് നശീദ് അദ്ദേഹത്തെ പരാജയപ്പെടുത്തി. മാലദ്വീപിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറാണ് നശീദ്. 2013ൽ നശീദിനെ അട്ടിമറിച്ച് ഭരണത്തിലേറാൻ മഅ്മൂൻ യമീനെ സഹായിച്ചു. പിന്നീട് ഇരുവരും ശത്രുക്കളായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
