യ​മീ​െൻറ അ​നു​യാ​യി​ക​ളി​ൽ​നി​ന്ന്​ ഭീ​ഷ​ണി; മാലദ്വീപ്​ തെരഞ്ഞെടുപ്പ്​ കമീഷണർമാർ രാജ്യം വിട്ടു

22:45 PM
11/10/2018

മാ​ലെ: വോ​​െ​ട്ട​ടു​പ്പി​ൽ കൃ​ത്രി​മം ന​ട​ന്ന​താ​യി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല യ​മീ​ൻ ആ​രോ​പി​ച്ച​തി​നു​ പി​ന്നാ​ലെ മാ​ല​ദ്വീ​പി​ലെ അ​ഞ്ചി​ൽ നാ​ല്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ​മാ​ർ രാ​ജ്യം​വി​ട്ടു. ക​ഴി​ഞ്ഞ മാ​സ​ം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യം നേ​രി​ട്ട അ​ബ്​​ദു​ല്ല യ​മീ​ൻ കൃത്രിമം നടന്നതാ​യി ആ​രോ​പി​ച്ച് ബു​ധ​നാ​ഴ്​​ച കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്​​ച ഹ​ര​ജി പ​രി​ഗ​ണി​ച്ച കോ​ട​തി, വാ​ദം​കേ​ൾ​ക്ക​ൽ ഞാ​യ​റാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി​വെ​ച്ചി​രി​ക്ക​യാ​ണ്.  അ​തി​നി​ടെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ​മാ​രു​ടെ രാ​ജ്യം​വി​ട​ൽ.

യ​മീ​​​െൻറ അ​നു​യാ​യി​ക​ളി​ൽ​നി​ന്ന്​ ഭീ​ഷ​ണി നേ​രി​ടു​​ന്ന സാ​ഹ​ച​ര്യ​മുണ്ടെന്ന്​ മുഖ്യക​മീ​ഷ​ണ​ർ അ​ഹ​മ്മ​ദ്​ ശ​രീ​ഫ്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ വെ​ളി​പ്പെ​ടു​ത്തി. പ്ര​തി​പ​ക്ഷ​ത്തി​​​െൻറ കൈ​ക്കൂ​ലി സ്വീ​ക​രി​ച്ച്​​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അട്ടിമറി നടത്തിയതായി വീ​ടി​നു മു​ന്നി​ലെ​ത്തി​ പ്ര​സി​ഡ​ൻ​റി​​​െൻറ അ​നു​യാ​യി​ക​ൾ ആ​രോ​പി​ച്ചെന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. അതേസമയം, യ​മീ​ൻ പ​രാ​ജ​യം അം​ഗീ​ക​രി​ക്കാ​തെ അ​ധി​കാ​ര​ത്തി​ൽ ക​ടി​ച്ചു​തൂ​ങ്ങു​ക​യാ​ണെ​ന്ന്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സ​ഖ്യം പ്ര​സ്​​താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.

സെ​പ്​​റ്റം​ബ​ർ 23ന്​ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 16 ശ​ത​മാ​നം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ്​ സാ​ലി​ഹ്​ വി​ജ​യി​ച്ച​ത്. സു​താ​ര്യ​മാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ യു.​എ​സ്, ചൈ​ന, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ശ​രി​വെ​ക്കു​ക​യും ചെ​യ്​​തു. ഫ​ലം പു​റ​ത്തു​വ​ന്ന്​ പി​റ്റേ​ന്ന്​ യ​മീ​ൻ പ​രാ​ജ​യം അം​ഗീ​ക​രി​ച്ചെ​ങ്കി​ലും വ്യാ​പ​ക ക്ര​മ​ക്കേ​ട്​ ന​ട​ത്തി​യാ​ണ്​ പ്ര​തി​പ​ക്ഷം മു​ന്നി​ലെ​ത്തി​യ​തെ​ന്ന​ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പി​ന്നീ​ട്​ രം​ഗ​ത്തു​വ​രു​ക​യാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ യു.​എ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ​അ​ബ്​​ദു​ല്ല യ​മീ​​​െൻറ നീ​ക്ക​ത്തി​നെ​തി​രെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന്​ സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​​മ​​െൻറ്​ വ​ക്​​താ​വ്​ പ​റ​ഞ്ഞു.

Loading...
COMMENTS