Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാ​ല​ദ്വീ​പ്​:...

മാ​ല​ദ്വീ​പ്​: യ​മീ​െൻറ ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി വാ​ദം കേ​ൾ​ക്കും

text_fields
bookmark_border
മാ​ല​ദ്വീ​പ്​: യ​മീ​െൻറ  ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി  വാ​ദം കേ​ൾ​ക്കും
cancel

മാ​ലെ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ടു​​ണ്ടെ​ന്നാ​രോ​പി​ച്ച്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല യ​മീ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി വാ​ദം​കേ​ൾ​ക്കും. സെ​പ്​​റ്റം​ബ​ർ 23നു ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യ​മീ​ൻ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

മാ​ധ്യ​മ​ങ്ങ​ളെ വ​രെ വി​ല​ക്കെ​ടു​ത്ത്​ പ്ര​ചാ​ര​ണം ന​ട​ത്തി​യി​ട്ടും മു​ഖ്യ എ​തി​രാ​ളി​യെ ജ​യി​ലി​ല​ട​ച്ചി​ട്ടും പ്ര​തി​പ​ക്ഷ​സ്​​ഥാ​നാ​ർ​ഥി​യാ​യ ഇ​ബ്രാ​ഹീം മു​ഹ​മ്മ​ദ്​ സാ​ലി​ഹി​നോ​ട്​ തോ​ൽ​ക്കാ​നാ​യി​രു​ന്നു യ​മീ​​​െൻറ നി​യോ​ഗം.

ആ​ദ്യം ഫ​ലം അം​ഗീ​ക​രി​ച്ച യ​മീ​ൻ ന​വം​ബ​ർ 17ന്​ ​അ​ധി​കാ​ര​മൊ​ഴി​യാ​ൻ ത​യാ​റാ​ണെ​ന്നും അ​റി​യി​ച്ചി​രു​ന്നു. യു.​എ​സ്, ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ആ​ശ്വാ​സം​കൊ​ണ്ട​പ്പോ​ഴാ​ണ്​ നി​ല​പാ​ടി​ൽ മ​ല​ക്കം​മ​റി​യു​ന്ന​ത്. വ​ൻ ക്ര​മ​ക്കേ​ടു​ക​ളാ​ണ്​ ന​ട​ന്ന​തെ​ന്നും രാ​ജ്യ​ത്തെ ഒ​രു വി​ഭാ​ഗ​ത്തി​ന്​ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും യ​മീ​ൻ ഹ​ര​ജി​യി​ൽ ബോ​ധി​പ്പി​ച്ചി​രു​ന്നു.

അ​തി​നി​ടെ, സ​മാ​ധാ​ന​പ​ര​മാ​യ അ​ധി​കാ​ര​ക്കൈ​മാ​റ്റ​ത്തി​ന്​ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മാ​ല​ദ്വീ​പി​നെ​തി​രെ ഉ​പ​രോ​ധം ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ യു.​എ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abdulla yameenworld newsmalayalam newsMaldives presidentMaldives court
News Summary - Maldives court to hear Yameen’s plea -world news
Next Story