മ​ലേ​ഷ്യ​ൻ വി​മാ​നം വെ​ടി​വെ​ച്ചി​ട്ട സം​ഭ​വം: ശി​ക്ഷാ​വി​ധി പ​രി​ഹാ​സ്യം –മ​ഹാ​തീ​ർ മുഹമ്മദ്​

21:43 PM
20/06/2019
mahathir-mohammed

ക്വാ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​ൻ എ​യ​ർ​ൈ​ല​ൻ​സി​​െൻറ എം.​എ​ച്ച്​ 17 വെ​ടി​വെ​ച്ചി​ട്ട സം​ഭ​വ​ത്തി​ൽ മൂ​ന്നു റ​ഷ്യ​ക്കാ​ർ​ക്കും ഒ​രു യു​ക്രെ​യ്​​ൻ പൗ​ര​നു​മെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്താ​നു​ള്ള നീ​ക്കം പ​രി​ഹാ​സ്യ​മെ​ന്ന്​ മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തീ​ർ മു​ഹ​മ്മ​ദ്. അ​പ​ട​കം ന​ട​ന്ന്​ അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ ശി​ക്ഷ​വി​ധി​ക്കു​ന്ന​ത്. 

തെ​ളി​വു​വേ​ണ​മെ​ന്നും കേ​ട്ടു​കേ​ൾ​വി​യു​ടെ മാ​ത്രം അ​ടി​സ്​​ഥാ​ന​ത്തി​ൽ റ​ഷ്യ​ൻ പൗ​ര​ന്മാ​ർ​ക്കെ​തി​രെ ശി​ക്ഷ വി​ധി​ച്ച​ത്​ സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും മ​ഹാ​തീ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. ആം​സ്​​റ്റ​ർ​ഡാ​മി​നും ക്വാ​ലാ​ലം​പു​രി​നു​മി​ട​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ വി​മാ​ന​ത്തി​നു​നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കി​ഴ​ക്ക​ൻ യു​ക്രെ​യ്​​നി​ലെ റ​ഷ്യ​യെ പി​ന്തു​ണ​ക്കു​ന്ന വി​മ​ത​രാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ. നെ​ത​ർ​ല​ൻ​ഡ്​​സി​ലെ സം​ഘ​മാ​ണ്​ വി​മാ​നാ​പ​ക​ട​ത്തെ കു​റി​ച്ച്​ അ​ന്വേ​ഷി​ക്കു​ന്ന​ത്. 

ശി​ക്ഷ​വി​ധി​ക്കാ​നു​ള്ള സം​ഘ​ത്തി​​െൻറ തീ​രു​മാ​ന​ത്തെ നേ​ര​ത്തേ മ​ലേ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്വാ​ഗ​തം ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, ശി​ക്ഷ​വി​ധി​ക്കേ​ണ്ട​ത്​ രാ​ഷ്​​ട്രീ​യ​ല​ക്ഷ്യം വെ​ച്ചാ​ക​രു​തെ​ന്നും തെ​ളി​വു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലും സു​താ​ര്യ​വു​മാ​യി​രി​ക്ക​ണ​മെ​ന്നും നി​ഷ്​​ക​ർ​ഷി​ച്ചു. വി​മാ​നം വെ​ടി​വെ​ച്ചി​​ട്ടെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ റ​ഷ്യ ത​ള്ളി​യി​രു​ന്നു. റ​ഷ്യ​ൻ എ​ഫ്.​എ​സ്.​ബി മു​ൻ ചാ​ര​ൻ ഇ​ഗോ​ർ ഗി​ർ​കി​ൻ, റ​ഷ്യ​ൻ സൈ​നി​ക​രാ​യ സെ​ർ​ജി ഡു​ബി​ൻ​സ്​​കി, ഒ​ലെ​ഗ്​ പു​ലാ​തോ​വ്, യു​ക്രെ​യ്​​നി​ലെ ലി​യോ​നി​ഡ്​ ഖ​ർ​ചെ​​ങ്കോ എ​ന്നി​വ​രെയാണ്​ കുറ്റക്കാരെന്നു കണ്ടെത്തിയത്​. കേസി​​െൻറ വി​ചാ​ര​ണ അ​ടു​ത്ത കൊ​ല്ലം മാ​ർ​ച്ചി​ൽ നെ​ത​ർ​ല​ൻ​ഡ്​​സി​ൽ തു​ട​ങ്ങും. അ​ഞ്ചു​വ​ർ​ഷം മു​മ്പ്​ കി​ഴ​ക്ക​ൻ യു​ക്രെ​യ്​​നി​ൽ ത​ക​ർ​ന്നു​വീ​ണ വി​മാ​ന​ത്തി​ലെ 298 യാ​ത്ര​ക്കാ​രും മ​രി​ച്ചി​രു​ന്നു. 

Loading...
COMMENTS