മലേഷ്യയിൽ മുഹ്യിദ്ദീൻ യാസീൻ ചുമതലയേറ്റു
text_fieldsക്വാലാലംപുർ: മലേഷ്യയിൽ പുതിയ പ്രധാനമന്ത്രിയായി മുഹ്യിദ്ദീൻ യാസീൻ ചുമതലയേറ്റു. ഉപപ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കടുത്ത അഭിപ്രായ ഭിന്നതയെ തുടർന്ന് ഒരാഴ്ച മുമ്പ് മഹാതിർ മുഹമ്മദ് രാജിവെച്ച ഒഴിവിലാണ് മുൻ ആഭ്യന്തര മന്ത്രിയായ മുഹ്യിദ്ദീൻ എത്തുന്നത്.
എന്നാൽ, ഭരിക്കാനാവശ്യമായ 114 അംഗങ്ങളുടെ ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നും പുതിയ സർക്കാർ നിയമവിരുദ്ധമാണെന്നും മഹാതിർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
2018ൽ വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ പകടൻ ഹാരപൻ സഖ്യം അധികാര വടംവലി ശക്തമായതോടെയാണ് തകർന്നത്. രാജിനൽകിയ മഹാതിർ വീണ്ടും തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും അദ്ദേഹത്തിെൻറ കക്ഷിയും രാജാവും അംഗീകരിച്ചില്ല. ഇതോടെ നറുക്ക് വീണ മുഹ്യിദ്ദീന് പക്ഷേ, എത്രകാലം തുടരാനാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
തൊട്ടുപിറകെ കരുനീക്കം ശക്തമാക്കിയ മഹാതിർ സഖ്യത്തിലെ പ്രമുഖരെ അണിനിരത്തിയാണ് ഞായറാഴ്ച വാർത്തസമ്മേളനം വിളിച്ചുചേർത്തത്.