Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമലേഷ്യ വധശിക്ഷ...

മലേഷ്യ വധശിക്ഷ എടുത്തുകളയുന്നു

text_fields
bookmark_border
മലേഷ്യ വധശിക്ഷ എടുത്തുകളയുന്നു
cancel

ക്വാ​ലാ​ലം​പു​ർ: വധശിക്ഷ എടുത്തുകളയുന്നതിന്​ മലേഷ്യൻ മന്ത്രിസഭയുടെ അംഗീകാരം. തൂക്കുകയർ കാത്തുകഴിയുന്ന 1,200പേരുടെ ശിക്ഷനടപടികൾ നിർത്തിവെക്കാനും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനമായി.

അടുത്ത തിങ്കളാഴ്​ച ചേരുന്ന പാർലമ​​െൻറിൽ​ ഇതുസംബന്ധിച്ച നിയമം ചർച്ചചെയ്യും. അന്താരാഷ്​ട്ര മനുഷ്യാവകാശ സംഘടനകളുടെയും വിദേശ നയതന്ത്രജ്ഞരുടെയും ദീർഘകാലത്തെ ആവശ്യമാണ്​ മലേഷ്യൻ സർക്കാർ പരിഗണിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന്​ കടത്ത്​, രാജ്യദ്രോഹം തുടങ്ങി വിവിധ കുറ്റങ്ങൾക്ക്​ രാജ്യത്ത്​ വധശിക്ഷ നിലവിലുണ്ട്​.

എല്ലാ കുറ്റങ്ങൾക്കുള്ള വധശിക്ഷയും നിർത്തിവെക്കാനാണ്​ തീരുമാനിച്ചത്​ -നിയമമന്ത്രി ല്യൂ വി കോങ്​ പറഞ്ഞു. നിലവിലെ നിയമം ഭേദഗതിചെയ്യുന്നത്​ വേഗത്തിലാക്കുമെന്ന്​ വിവരസാ​േങ്കതിക വിദ്യ വകുപ്പ്​ മന്ത്രി ഗോബിന്ദ്​ സിങ്​ ദാവോയും വ്യക്​തമാക്കി. തീരുമാനത്തെ വിവിധ ലോകരാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും സ്വാഗതം ചെയ്​തിട്ടുണ്ട്​. വളരെ സുപ്രധാനമായ തീരുമാനമാണ്​ മലേഷ്യയുടേതെന്ന്​ ആനംസ്​റ്റി ഇൻറർനാഷനൽ പ്രതികരിച്ചു.

മലേഷ്യയിലെ മനുഷ്യാവകാശ ഗ്രൂപ്പുകളും തീരുമാനത്തെ സ്വാഗതം ചെയ്​തിട്ടുണ്ട്​. കഴിഞ്ഞ ​േമയിൽ അധികാരമേറ്റ പ്രധാനമന്ത്രി മഹാതീർ മുഹമ്മദി​​​െൻറ നേതൃത്വത്തിലെ സർക്കാറി​​​െൻറ വിവിധ പരിഷ്​കരണങ്ങളുടെ ഭാഗമായാണ്​ പുതിയ തീരുമാനം. ലോകത്ത്​ 142രാജ്യങ്ങളിൽ വധശിക്ഷ നിലവിലില്ല. പ്രധാനമായും ഏഷ്യൻ രാജ്യങ്ങളിലാണ്​ ശിക്ഷ ഇപ്പോഴും നിയമത്തി​​​െൻറ ഭാഗമായി തുടരുന്നത്​. സിംഗപ്പൂർ, ഇന്തോനേഷ്യ, തായ്​ലൻഡ്​, വിയറ്റ്​നാം, ഇന്ത്യ തുടങ്ങിയ മലേഷ്യയുമായി ബന്ധപ്പെട്ടുനിൽകുന്ന രാജ്യങ്ങളിൽ വധശിക്ഷയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiaworld newsdeath penaltyabolish death penalty
News Summary - Malaysia to abolish death penalty-world news
Next Story