അബ്ഹ വിമാനത്താവള ആക്രമണം: പരിക്കേറ്റവരിൽ മലപ്പുറം സ്വദേശിയും
text_fieldsജിദ്ദ: ദക്ഷിണ സൗദിയിലെ അബ്ഹ വിമാനത്താവളത്തിൽ ഒരാളുടെ മരണത്തിനിടയാക്കിയ ഹൂതി ഡ്രോൺ ആക് രമണത്തിൽ മലപ്പുറം സ്വദേശിയുൾപ്പെടെ നാല് ഇന്ത്യക്കാർക്കും പരിക്ക്. മേലാറ്റൂരിന് സമീപം എടയാറ്റൂർ പാറ്റ ത്തുംപാറ പാലത്തിങ്ങൽ സൈദാലി(42)ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ അബ്ഹയിലെ സൗദി ജർമൻ ഹോസ്പി റ്റലിൽ പ്രവേശിപ്പിച്ചു. നെഞ്ചിനേറ്റ പരിക്ക് ഗുരുതരമല്ല.
സിറിയൻ പൗരൻ കൊല്ലപ്പെട്ട ആക ്രമണത്തിൽ മൊത്തം 21 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി 9.10നായിരുന്നു സംഭവം. 13 സ്വദേ ശികളും രണ്ട് ഇൗജിപ്ഷ്യൻ പൗരന്മാരും രണ്ടു ബംഗ്ലാദേശുകാരും പരിക്കേറ്റവരിൽപെടും . രണ്ടുപേരുടെ നില ഗുരുതരമാെണന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിലേക്കു വന്ന വാഹനങ്ങളും തകർന്നു. 17ഒാളം വാഹനങ്ങൾക്ക് കേടുപാടുണ്ടായി. റൺവേയിൽ ലാന്‍ഡ് ചെയ്ത് പാര്‍ക്കിങ്ങിലേക്കു വരുകയായിരുന്ന വിമാനം ലക്ഷ്യംവെച്ചായിരുന്നു ആക്രമണമെന്നാണ് ഹൂതികളുടെ അവകാശവാദം.
സ്ഫോടകവസ്തു നിറച്ച ഡ്രോണ്‍ പതിച്ചത് വിമാനത്താവളത്തിനു മുന്നിലെ റസ്റ്റാറൻറിനടുത്തായിരുന്നു. പ്രവാസി മലയാളികൾ ഉൾപ്പെടെ സ്ഥിരമായി ആശ്രയിക്കുന്ന വിമാനത്താവളമാണിത്. ആക്രമണം നടക്കുേമ്പാൾ നാട്ടിലേക്കു വരാനെത്തിയ മലയാളി കുടുംബങ്ങളും വിമാനത്താവളത്തിലുണ്ടായിരുന്നു.
മകനെ യാത്രയാക്കാൻ എയർപോർട്ടിൽ എത്തിയതായിരുന്നു സൈദാലി. എടയാറ്റൂർ ഡി.എൻ.എം.യു.പി സ്കൂൾ അധ്യാപികയായ ഭാര്യ കൗലത്തിനും കാലിൽ ചില്ലുതറച്ച് പരിക്കുണ്ട്. മകൻ അകത്തുകയറിയ ശേഷം സൈതാലിയും കുടുംബവും റസ്റ്റൊറൻറിൽ കയറിയ സമയത്താണ് ആക്രമണമുണ്ടായത്. ഇറാൻ പിന്തുണയോടെ യമനിലെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി നേരിടുമെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. തീക്കളിയാണ് ഇറാെൻറത്.
ജൂണിൽ 13 ആക്രമണങ്ങളാണ് അബ്ഹ വിമാനത്താവളത്തിനുനേരെ മാത്രം ഉണ്ടായത്. സ്ഫോടകവസ്തു നിറച്ച ഡ്രോണുകളാണ് ഏറെയും വന്നത്. 12ാം തീയതി ക്രൂസ് മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരി ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞവർഷം മുതലാണ് ഹൂതികൾ അബ്ഹ വിമാനത്താവളം ലക്ഷ്യമാക്കി ആക്രമണം പതിവാക്കിയത്.
ആക്രമണത്തിൽ ആദ്യമായാണ് ഒരാൾ മരിക്കുന്നത്. യമൻ അതിർത്തിയിൽനിന്ന് 180 കി.മീറ്റർ അകലെയാണ് അബ്ഹ വിമാനത്താവളം. ഞായറാഴ്ചത്തെ ആക്രമണത്തിൽ പരിക്കേറ്റ മറ്റ് ഇന്ത്യക്കാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആക്രമണത്തെക്കുറിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് റിപ്പോർട്ട് തേടി. കലുഷിതമായിക്കൊണ്ടിരിക്കുന്ന പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ ഞായറാഴ്ചത്തെ ആക്രമണം കാരണമാവുമെന്ന് വ്യക്തമാണ്.
പ്രശ്നം രൂക്ഷമാവുകയാണെങ്കിൽ അമേരിക്കൻ സൈന്യം അറബ് സഖ്യസേനക്കൊപ്പം ചേരുമെന്ന് കഴിഞ്ഞ ദിവസം സൗദിയിലെത്തിയ പ്രത്യേക ദൂതൻ ബ്രിയാൻ ഹുക് വ്യക്തമാക്കിയിരുന്നു. മേഖലയിൽ ഇറാൻ ഇടപെടലിനെ തുടർന്നുണ്ടാവുന്ന കാലുഷ്യത്തിനെതിരെ വാഷിങ്ടണിൽ അമേരിക്ക, സൗദി അറേബ്യ, യു.എ.ഇ സംയുക്ത പ്രസ്താവന ഇറക്കിയതിനു പിന്നാലെയായിരുന്നു ഞായറാഴ്ച രാത്രിയിലെ ആക്രമണം.