ബുള്ളറ്റ് ട്രെയിൻ നിർമാണത്തിൽ ഇന്ത്യ-ജപ്പാൻ സഹകരണം -മോദി
text_fieldsടോക്കേിയോ: കാറിൽ തുടങ്ങി ബുള്ളറ്റ് ട്രെയിൻ നിർമാണത്തിൽ വരെ ഇന്ത്യയും ജപ്പാനും ഇപ്പോൾ സഹകരിക്കുന്നുണ്ടെ ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അ ദ്ദേഹം. ജി 20 ഉച്ചകോടിക്കായാണ് മോദി ജപ്പാനിലെത്തിയത്.
നൂറ്റാണ്ടുകളായി ഇന്ത്യയും ജപ്പാനും തമ്മിൽ ബന്ധമുണ്ട്. പരസ്പര ബഹുമാനത്തോടെയുള്ള ബന്ധമാണ് ഇരു രാജ്യങ്ങൾക്കിടയിൽ നില നിൽക്കുന്നതെന്നും മോദി പറഞ്ഞു.
ജി 20 ഉച്ചകോടി തുടങ്ങാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് മോദി ജപ്പാനിൽ എത്തിയത്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ ആബെയുമായി മോദി കൂടികാഴ്ച നടത്തും. വന്ദേ മാതരം, ഭാരത് മാതാ കീ ജയ്, ജയ് ശ്രീ റാം തുടങ്ങിയ വിളികളോടെയാണ് മോദിയെ ഇന്ത്യക്കാരുടെ സദസ്സ് സ്വാഗതം ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
