Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്തോനേഷ്യയിലും ആസ്ട്രേലിയയിലും ഭൂചലനം
text_fieldsbookmark_border
ജകാർത്ത: ഇന്തോനേഷ്യയിലെ ഉൾപ്രദേശമായ മാലുകു ദ്വീപിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം 6.28നാണ് മേഖലയിൽ ശക്തമായ ചലനം അനുഭവപ്പെട്ടത്. പ്രകമ്പനത്തിെൻറ വ്യാപ്തി 10 കി.മീറ്ററോളം നീണ്ടു.
ഭൂചലനത്തെ തുടർന്ന് തദ്ദേശവാസികളെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞയാഴ്ചയും ഇവിടെ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ഞായറാഴ്ച ആസ്ട്രേലിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഒരുമിനിറ്റ് നേരം മേഖലയിലെ കെട്ടിടങ്ങൾക്ക് കുലുക്കം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളില്ല.
Next Story
