ഫലസ്തീന് അവകാശങ്ങൾ ലഭിച്ചാലേ മേഖല സുരക്ഷിതമാവൂ –മഹ്മൂദ് അബ്ബാസ്
text_fieldsമക്ക: അന്താരാഷ്ട്ര കരാറുകളുടെയും അറബ് സമാധാന ശ്രമങ്ങളുടെയും അടിസ്ഥാനത്തിൽ ഫലസ്തീന് അതിെൻറ അവകാശങ്ങൾ ലഭിക്കാതെ പോയാൽ മേഖലയിൽ സുരക്ഷയും സമാധാനവുമുണ ്ടാകില്ലെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. മക്ക ഉച്ചകോടിക്കെത ്തിയ അദ്ദേഹം പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
അ മേരിക്കൻ എംബസി ജറുസലമിലേക്ക് മാറ്റാനുള്ള അമേരിക്കയുടെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയും നിയമ വിരുദ്ധവുമാണ്. ഫലസ്തീനും ഇസ്രായേലിനുമിടയിലെ പ്രശ്നങ്ങൾ 1967 ലെ അതിർത്തിയുടെയും അന്താരാഷ്ട്ര കരാറുകളുടെയും അടിസ്ഥാനത്തിൽ പരിഹരിക്കണമെന്നാണ് ആവശ്യം. അറബ് സമൂഹം എന്നും ഫലസ്തീനൊപ്പം നിന്നിട്ടുണ്ട്.
ഇനിയും പൂർണ പിന്തുണയുണ്ടാകുമെന്നാണ് കരുതുന്നതെന്നും അ. പ്രശ്നങ്ങളുണ്ടായപ്പോഴെല്ലാം എല്ലാ അർഥത്തിലുള്ള സഹായങ്ങളും അറബ് ലോകം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നും ഫലസ്തീൻ ജനതക്കൊപ്പം നിൽക്കുന്ന സൗദി അറേബ്യയുടെ നിലപാടിനെ ഫലസ്തീൻ പ്രസിഡൻറ് അഭിനന്ദിച്ചു.
സൗദി അറേബ്യ നൽകി വരുന്ന സഹായങ്ങൾ ഫലസ്തീനെതിരെയുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാനും നിലനിൽക്കാനും സഹായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.