മഹാതീർ മുഹമ്മദി​െന പാർട്ടിയിൽ നിന്ന്​ പുറത്താക്കി

11:24 AM
29/05/2020
mahathir-muhammed

ക്വാ​ലാ​ലം​പു​ർ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തീ​ർ മു​ഹ​മ്മ​ദി​നെ സ്വ​ന്തം പാ​ർ​ട്ടി​യാ​യ ബെ​ർ​സാ​ത്​ പു​റ​ത്താ​ക്കി. മ​ക​നും മൂ​ന്ന്​ മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ​ക്കും പാ​ർ​ട്ടി അം​ഗ​ത്വം ന​ഷ്​​ട​മാ​യി​ട്ടു​ണ്ട്. രാജ്യത്ത്​ ഏറെ നാളായി തുടരുന്ന അധികാര തർക്കത്തിനാണ്​ ഇതോടെ വഴിത്തിരിവായത്​. 

പാ​ർ​ട്ടി ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ മ​ഹാ​തീ​ർ ആ​രോ​പി​ച്ചു. പുറത്താക്കിയ നടപടിയെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന്​ മ​ഹാ​തീ​റി​​െൻറ മ​ക​ൻ മു​ഖ്​​രി​സ്​ മ​ഹാ​തീ​റും വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.  ത​ങ്ങ​ൾ​ക്ക്​ വ്യ​ക്​​ത​മാ​യ ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി മു​ഹ്​​യി​ദ്ദീ​ൻ യാ​സീ​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2016ൽ ​ആ​ണ്​ മ​ഹാ​തീ​ർ മു​ഹ​മ്മ​ദും  മു​ഹ്​​യി​ദ്ദീ​ൻ യാ​സീ​നും ചേ​ർ​ന്ന്​ ബെ​ർ​സാ​ത്​ രാ​ഷ്​​ട്രീ​യ സം​ഖ്യ​ത്തി​ന്​​ രൂ​പം ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്​ 2018ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യം വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​രം പി​ടി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. 

ര​ണ്ടു ഘ​ട്ട​മാ​യി അധികാരം പ​ങ്കി​ടാ​മെ​ന്ന ക​രാ​റി​ൽ പ്രധാനമന്ത്രിയായ മ​ഹാ​തീർ കാലാവധിക്ക്​ ശേഷം അധികാരം ഒഴിയാൻ തയ്യാറായില്ല. ഇതോടെ പാർട്ടിയിൽ ത​ർ​ക്കം രൂ​ക്ഷ​മാ​കു​ക​യും പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നം മ​ഹാ​തീ​ർ രാ​ജി​വെ​ക്കു​ക​യും ചെ​യ്​​തു. ത​നി​ക്കൊ​പ്പം ഭൂ​രി​പ​ക്ഷം നി​ൽ​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു നീ​ക്കം. അ​തു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന്​ ഇ​ദ്ദേ​ഹ​ത്തി​​​െൻറ എ​തി​ർ​പ്പ്​ അ​വ​ഗ​ണി​ച്ച്​ രാ​ജാ​വ്​ മു​ഹ്​​യി​ദ്ദീ​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു.

Loading...
COMMENTS