ഐക്യ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​വു​മാ​യി മ​ഹാ​തീ​ർ

22:36 PM
26/02/2020

ക്വാ​ലാ​ലം​പു​ർ: ​മ​ലേ​ഷ്യ​യി​ൽ ഐ​ക്യ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ നി​ർ​ദേ​ശ​വു​മാ​യി രാ​ജി​വെ​ച്ച പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തീ​ർ മു​ഹ​മ്മ​ദ്​ ബു​ധ​നാ​ഴ്​​ച രം​ഗ​ത്ത്. ഇ​പ്പോ​ൾ പാ​ർ​ട്ടി രാ​ഷ്​​​ട്രീ​യം നി​ർ​ബ​ന്ധ​മാ​യും മാ​റ്റി​വെ​ക്ക​ണം. എ​ല്ലാ​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ഐ​ക്യ​സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ താ​ൻ ത​യാ​റാ​ണ്​ -മ​ഹാ​തീ​ർ പ​റ​ഞ്ഞു. 

തെ​ര​ഞ്ഞെ​ടു​പ്പ്​ ധാ​ര​ണ​പ്ര​കാ​രം പ്ര​ധാ​ന​മ​ന്ത്രി​പ​ദം അ​ൻ​വ​ർ ഇ​​ബ്രാ​ഹീ​മി​ന്​ കൈ​മാ​റേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ച്​ തി​ങ്ക​ളാ​ഴ്​​ച മ​ഹാ​തീ​ർ രാ​ജി​വെ​ച്ച​ത്. അ​ധി​കാ​രം വി​​ട്ടു​കൊ​ടു​ക്കാ​തി​രി​ക്കാ​നു​ള്ള നാ​ട​ക​മാ​ണ്​ രാ​ജി​യെ​ന്ന്​ ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Loading...
COMMENTS