ഇന്തോനേഷ്യയിൽ ഭൂകമ്പം: മരണം 91 ആയി
text_fieldsമാറ്ററാം: ഇന്തോനേഷ്യയിലെ പ്രമുഖ വിനോദസഞ്ചാര ദ്വീപായ ലോംബോകിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 91 ആയി. ഞായറാഴ്ച രാത്രിയാണ് റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി നടത്തുന്ന തിരച്ചിൽ തിങ്കളാഴ്ച വൈകിയും പുരോഗമിക്കുകയാണ്.
ദ്വീപിലെ ആയിരക്കണക്കിന് കെട്ടിടങ്ങളും വീടുകളും തകർന്നു. ആയിരക്കണക്കിനാളുകൾ ഭവനരഹിതരായതായും ഇവരെ മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ തുടങ്ങിയതായും അധികൃതർ അറിയിച്ചു.
ദ്വീപിലുണ്ടായിരുന്ന ആയിരക്കണക്കിന് വിനോദസഞ്ചാരികളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഇൗ മാസം 18ന് ഏഷ്യൻ ഗെയിംസ് ടൂർണമെൻറ് തുടങ്ങാനിരിക്കെയുണ്ടായ ദുരന്തം രാജ്യത്തെ നടുക്കിയിട്ടുണ്ട്. ദുരന്തബാധിതരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രസിഡൻറ് ജോകോ വിദോദോ അറിയിച്ചു.
