Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൈനയിൽ ശക്​തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത 

text_fields
bookmark_border
ചൈനയിൽ ശക്​തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത 
cancel
 ബെയ്ജിങ്: ചൈനയിലെ സിന്‍ജ്യങ് ഉയ്ഗൂര്‍ സ്വയംഭരണ പ്രദേശത്ത് വ്യാഴാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഹുതുബി പ്രവിശ്യയിലെ ചങ്ജി നഗരത്തിലുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയതായി ചൈന ഭൂകമ്പ ശൃഖംല കേന്ദ്രം (സി.ഇ.എന്‍.സി) അറിയിച്ചു. സംഭവത്തില്‍ നിരവധി കെട്ടിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ആറു കി.മീ. ചുറ്റളവിലുണ്ടായ ഭൂകമ്പം ഉറുംചി, ലി, ഷിഹെസി എന്നിവിടങ്ങളിലാണ് ശക്തമായി അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്ന് സ്കൂളുകളില്‍നിന്ന് കുട്ടികളെ ഒഴിപ്പിച്ചിരുന്നു. ഉറുംചി, ഹുതുബി എന്നിവിടങ്ങളിലെ വീടുകളും ഓഫിസ് കെട്ടിടങ്ങളും പത്തു സെക്കന്‍ഡില്‍ കൂടുതല്‍ കുലുങ്ങിയതായി പ്രദേശവാസികള്‍ പറഞ്ഞു.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Magnitude 6.2 earthquake hits Xinjiang, China
Next Story