കണ്ടെയ്നറിൽ മനുഷ്യക്കടത്ത്: അവശേഷിക്കുന്ന മൃതദേഹങ്ങളും നാട്ടിലെത്തിച്ചു
text_fieldsഹനോയ്: ലണ്ടനിൽ കണ്ടെയ്നറിൽ കണ്ടെത്തിയ 39 മൃതദേഹങ്ങളിൽ അവശേഷിച്ചിരുന്ന 23 എണ്ണ വും വിയറ്റ്നാമിലെത്തിച്ചു. ശനിയാഴ്ച രാവിലെയാണ് 23 മൃതദേഹങ്ങൾ ഹനോയിയിലെ നോയ് ബായ് വിമാനത്താവളത്തിലെത്തിച്ചത്. ഏഴുപേരുടെ മൃതദേഹം സ്വദേശത്തെത്തിക്കും മുമ്പ് ലണ്ടനിൽ സംസ്കരിച്ചിരുന്നതായും വിയറ്റ്നാം വാർത്ത ഏജൻസി റിപ്പോർട്ട്ചെയ്തു.
ആദ്യഘട്ടത്തിൽ 16 മൃതദേഹങ്ങളാണ് വിയറ്റ്നാമിെലത്തിച്ചത്. ശീതീകരണസംവിധാനമുള്ള കണ്ടെയ്നർ ലോറിയുടെ പിൻഭാഗത്താണ് തണുത്ത് മരവിച്ചനിലയിൽ 39 മൃതദേഹങ്ങൾ കണ്ടെത്തിയത്. ദാരിദ്ര്യത്തിൽനിന്നു രക്ഷതേടിയാണ് വിയറ്റ്നാമിൽനിന്ന് ആളുകൾ യൂറോപ്പിലേക്ക് കുടിയേറുന്നത്. മനുഷ്യക്കടത്തു സംഘങ്ങളാണ് ഇവരെ കൊണ്ടുപോകുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
