Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അഫ്ഗാൻ ജയിലിൽ 18 മണിക്കൂർ നീണ്ട വെടിവെപ്പ്; 29 പേർ കൊല്ലപ്പെട്ടു
cancel
Homechevron_rightNewschevron_rightWorldchevron_rightഅഫ്ഗാൻ ജയിലിൽ 18...

അഫ്ഗാൻ ജയിലിൽ 18 മണിക്കൂർ നീണ്ട വെടിവെപ്പ്; 29 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border

ജലാലാബാദ്: അഫ്ഗാനിസ്താനിലെ ജലാലാബാദിലെ ജയിലിൽ തുടർന്ന വെടിവെപ്പ് അവസാനിച്ചു. നാൻഗർഹർ ജയിലിൽ അഫ്ഗാൻ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള വെടിവെപ്പാണ് 18 മണിക്കൂറിന് ശേഷം അവസാനിച്ചത്.

ഏറ്റുമുട്ടലിൽ 29 പേർ കൊല്ലപ്പെട്ടതായും 50 പേർക്ക് പരിക്കേറ്റതായും സുരക്ഷാ മന്ത്രാലയം വക്താവ് ഫവാദ് അമാൻ അറിയിച്ചതായി ടോലോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ജയിലിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് തീവ്രവാദികൾ സുരക്ഷാ സേനക്ക് നേരെ ആക്രമണം നടത്തിയത്. തടവുപുള്ളികളെ കൂടാതെ ജയിൽ സുരക്ഷാ അംഗങ്ങൾ, അഫ്ഗാൻ സുരക്ഷാ സേനാംഗങ്ങൾ, സിവിലിയൻമാർ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.

ഞായറാഴ്ചയാണ് സ്ഫോടകവസ്തുക്കൾ നിറച്ചെത്തിയ തീവ്രവാദികളുടെ വാഹനം ജയിൽ കവാടത്തിൽ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ്. ഏറ്റെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terror attackasia pasaficnangarhar jailAfghan jail
News Summary - long fight between Afghan forces, terrorists; 29 killed
Next Story