Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ 19: വുഹാനിലെ...

കോവിഡ്​ 19: വുഹാനിലെ യുവാക്കൾക്ക്​ ജോലിയുമായി ചൈനീസ്​ ഭരണകൂടം

text_fields
bookmark_border
wuhan-university
cancel

ബെയ്​ജിങ്​: കോവിഡ്​ 19 വൈറസ്​ ബാധ വലിയ രീതിയിൽ നാശമുണ്ടാക്കിയ മേഖലയാണ്​​ ചൈനയിലെ ഹൂബെ പ്രവിശ്യയുടെ തലസ്ഥാനമാ യ വുഹാൻ. കോവിഡിനെ തുടർന്ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി പേർക്കാണ്​ ഇവിടെ തൊഴിൽ നഷ്​ടമായത്​. ബിരുദം പ ൂർത്തിയാക്കി പുറത്തിറങ്ങുന്ന യുവാക്കൾക്കും തൊഴിൽ ലഭിക്കാത്ത സാഹചര്യമാണ്​ നിലവിൽ​. ഇത്​ മറികടക്കാനായി വുഹാനിലെ 8,000 യുവാക്കൾക്ക്​ ജോലി നൽകാനുള്ള ഒരുക്കത്തിലാണ്​ ചൈനയിലെ പ്രാദേശിക ഭരണകൂടം.

ഷീജിങ്​ പ്രവിശ്യയിലെ ഷാക്​സിങ്​ പ്രാദേശിക ഭരണകൂടമാണ്​ വുഹാൻ യൂനിവേഴ്​സിറ്റിയിൽ നിന്ന്​ പഠിച്ചിറങ്ങുന്ന 8,000 യുവാക്കൾക്ക്​​ ജോലി നൽകുന്നത്​. പ്രതിവർഷം ഏകദേശം ഒമ്പത്​ ലക്ഷം രൂപ ഇവർക്ക്​ ശമ്പളമായി നൽകുമെന്നും അറിയിച്ചിട്ടുണ്ട്​. നഗരത്തിലെ വ്യവസായശാലകളിലായിരിക്കും പ്രധാനമായും ഇവർക്ക്​ ജോലി നൽകുക.

ഹൂബെ പ്രവിശ്യയിൽ 67,803 പേർക്കാണ്​ കോവിഡ്​ 19 സ്ഥിരീകരിച്ചത്​. വുഹാനിൽ മാത്രം അമ്പതിനായിരത്തോളം ​പേർക്ക്​ രോഗം ബാധിച്ചിരുന്നു. രണ്ടായിരത്തോളം പേർ വുഹാനിൽ മരിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsWuhancovid 19
News Summary - Local Chinese govt provides 8,000 jobs for Wuhan graduates-World news
Next Story