വ്യാജ വാഗ്​ദാനങ്ങൾ പ്രസിദ്ധീകരിച്ച്​ മടുത്തു; വാർത്തയില്ലാതെ പുറത്തിറങ്ങി ലബനാൻ പത്രം​

23:01 PM
11/10/2018

ബൈ​റൂ​ത്​​: വ്യാ​ഴാ​ഴ്​​ച ല​ബ​നാ​നി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ അ​ൽ​ന​ഹാ​​ർ പ​ത്രം ക​ണ്ട്​ വാ​യ​ന​ക്കാ​ർ ഞെ​ട്ടി. സ്​​തോ​ഭ​ജ​ന​ക​മാ​യ വാ​ർ​ത്ത കാ​ര​ണ​മ​ല്ല ഞെ​ട്ട​ൽ. മ​റി​ച്ച്​ എ​ട്ട്​​ പേ​ജ്​ പ​ത്രം മു​ഴു​വ​ൻ ശൂ​ന്യ​മാ​യ​താ​ണ്​​ വാ​യ​ന​ക്കാ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത്​. ത​ല​ക്കെ​ട്ട​ല്ലാ​തെ ഒ​രു പേ​ജി​ലും ഒ​ന്നും പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നി​ല്ല. രാ​ജ്യ​ത്തെ രാ​ഷ്​​ട്രീ​യ-​സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നീ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഇൗ ​അ​സാ​ധാ​ര​ണ ന​ട​പ​ടി.

അ​ഞ്ചു​മാ​സ​മാ​യി രാ​ജ്യ​ത്ത്​ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത രാ​ഷ്​​ട്രീ​യ അ​വ​സ്​​ഥ തു​ട​രു​ക​യാ​ണ്. അ​തി​നാ​ൽ സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ പ​ല​തും സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ രാ​ജ്യം പ്ര​തി​സ​ന്ധി​യി​ലു​മാ​ണ്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കാ​രി​ക​ളു​ടെ ക​ണ്ണു തു​റ​പ്പി​ക്കാ​നാ​ണ്​ ലോ​ക പ​ത്ര​ച​രി​ത്ര​ത്തി​ലെ​ത​ന്നെ അ​പൂ​ർ​വ പ്ര​തി​ഷേ​ധ​ത്തി​ന്​ ത​യാ​റാ​യ​തെ​ന്ന്​ ചീ​ഫ്​ എ​ഡി​റ്റ​ർ  നൈ​ല  അ​ൽ​തൂ​നി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Lebanon-newspaper-1.jpg
വ്യാ​ഴാ​ഴ്​​ച ബൈ​റൂ​തിലെ കടയിൽ വിൽപനക്ക്​ വെച്ച അ​ൽ​ന​ഹാ​​ർ പ​ത്രം
 

പ​റ​ഞ്ഞ​കാ​ര്യ​ങ്ങ​ൾ​ത​ന്നെ വീ​ണ്ടും വീ​ണ്ടും പ​റ​ഞ്ഞും വ്യാ​ജ വാ​ഗ്​​ദാ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചും മ​ടു​ത്തു. രാ​ജ്യ​ത്തി​​​​െൻറ ദു​ര​ന്ത​സ​മാ​ന​മാ​യ അ​വ​സ്​​ഥ​യി​ൽ പ​ത്ര​ത്തി​​​​െൻറ ധാ​ർ​മി​ക​മാ​യ ബാ​ധ്യ​ത​യെ​ന്ന നി​ല​യി​ലാ​ണ്​ ഇൗ ​പ്ര​തി​ഷേ​ധം -അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 1933ൽ ​ആ​രം​ഭി​ച്ച അ​ൽ​ന​ഹാർ ല​ബ​നാ​നി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ പ​ത്ര​മാ​ണ്.

Loading...
COMMENTS