പ്രക്ഷോഭകരുമായി ചർച്ചക്ക്​ തയാർ –ലബനാൻ പ്രസിഡൻറ്​ 

23:00 PM
24/10/2019
ബൈറൂത്​: പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട്​  പ്രക്ഷോഭം നടത്തുന്നവരുമായി ചർച്ചക്ക്​ തയാറെന്ന്​ ലബനാൻ പ്രസിഡൻറ്​ മൈക്കിൾ ഔൻ. ഒരാഴ്​ചയായി തുടരുന്ന പ്രക്ഷോഭത്തിനു ശേഷം ആദ്യമായാണ്​ അനുരഞ്​ജനശ്രമവുമായി പ്രസിഡൻറ്​ മുന്നോട്ടുവരുന്നത്​.  സർക്കാർ പുനഃസംഘടിപ്പിക്കേണ്ടത്​ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതടക്കമുള്ള നടപടികൾ ആവിഷ്​കരിക്കുമെന്ന്​ പ്രധാനമന്ത്രി സഅദ്​ അൽ ഹരീരി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും പ്രക്ഷോഭം അവസാനിപ്പിക്കാൻ ജനം തയാറായില്ല. സാമ്പത്തിക ​പ്രതിസന്ധി അവസാനിപ്പിക്കാൻ നികുതി വർധിപ്പിക്കുമെന്ന്​ സർക്കാർ പ്രഖ്യാപിച്ചതോടെയാണ്​ രാജ്യത്ത്​ പ്ര​തിഷേധം തുടങ്ങിയത്​.                                             
Loading...
COMMENTS