
ബെയ്റൂത്തിലേത് പൊട്ടിത്തെറിയല്ല, ആക്രമണം- ട്രംപ്
text_fieldsബെയ്റൂത്ത്: ലെബനാൻെറ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ സ്ഫോടനം വെറും പൊട്ടിത്തെറിയല്ലെന്നും ആക്രമണം നടന്നിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''നമ്മുടെ ജനറൽമാരോട് സംസാരിച്ചിരുന്നു. കെമിക്കൽ നിർമാണത്തിലെ പിഴവിൽ നിന്നുണ്ടാവാറുള്ള സ്ഫോടനമായി തോന്നുന്നില്ലെന്നാണ് അവരും പറഞ്ഞത്. ബെയ്റൂത്തിൽ അക്രമണം നടന്നു എന്നു തന്നെയാണ് വിവരം. ബോംബാക്രമണം നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. വിശാദാംശങ്ങൾ ഇനിയും പുറത്തു വരേണ്ടതുണ്ട്''-ട്രംപ് പറഞ്ഞു.
സംഭവം അക്രമണമല്ലെന്നാണ് ലെബനാൻ അധികതൃതർ വ്യക്തമാക്കുന്നത്. കാർഷികാവശ്യത്തിനുള്ള 2750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചെന്നാണ് പ്രധാനമന്ത്രി ഹസൻ ദിയാബ് അറിയിച്ചത്.
വൻ സ്േഫാടനത്തിൽ 73 പേർ കൊല്ലപ്പെടുകയും 3700ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. നഗരത്തിലെ തുറമുഖ പ്രദേശത്താണ് വൻ സ്ഫോടനമുണ്ടായത്. നഗരത്തിൽ മുഴുവൻ സ്ഫോടനത്തിെൻറ പ്രകമ്പനമുണ്ടായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടു സ്ഫോടനങ്ങളാണ് ഉണ്ടായത്.
ഒട്ടേറെ കെട്ടിടങ്ങൾ തകർന്നുവീണതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെയും മുറിവേറ്റവരുടെയും ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകൾ പുറത്തുവിട്ടു. ഇവരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
