ജറൂസലമില്‍ ട്രക്ക് ആക്രമണം; നാല് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
text_fieldsതെല്‍അവീവ്: അധിനിവിഷ്ട ജറൂസലമിന് സമീപമുണ്ടായ ട്രക്ക് ആക്രമണത്തില്‍ നാല് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. സംഭവത്തിന് തൊട്ടുപിന്നാലെ ആക്രമണം നടത്തിയ ജബീല്‍ മുകാബിര്‍ എന്ന ഫലസ്തീന്‍ പൗരനെ ഇസ്രായേല്‍ പൊലീസ് വെടിവെച്ച് കൊന്നു. 10 സൈനികര്‍ ട്രക്കിനടിയില്‍ പെട്ടെങ്കിലും ആറുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ നഗരത്തിലത്തെിയതായിരുന്നു സൈനികര്‍. സൈനിക വാഹനത്തില്‍നിന്ന് ഇറങ്ങവേയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തട്ടിയെടുത്ത വാഹനമാണ് ആക്രമി ഉപയോഗിച്ചതെന്ന് കരുതുന്നു.
സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രായേല്‍ ആരോപിച്ചു. അധിനിവേശ രാജ്യത്തിനെതിരെ ഫലസ്തീന്‍ പൗരന്മാര്‍ നടത്തിവരുന്ന ആക്രമണത്തില്‍, മൂന്നുമാസത്തിനിടെ ആദ്യമായാണ് ഇസ്രായേല്‍ പൗരന്മാര്‍ കൊല്ലപ്പെടുന്നത്.
ആക്രമണം നടത്തിയവരെ ഫലസ്തീന്‍ പ്രതിരോധ സംഘടനയായ ഹമാസ് അനുമോദിച്ചു. ഇസ്രായേല്‍ അധിനിവേശത്തെ പ്രതിരോധിക്കുന്ന ആക്രമണം നടത്തിയവരെ ആശിര്‍വദിക്കുന്നതായി ഹമാസ് വക്താവ് ഫൗസി ബര്‍ഹൂ, റോയിട്ടേഴ്സ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
2015 ഒക്ടോബറില്‍ മസ്ജിദുല്‍ അഖ്സയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ ഇതുവരെ 247 ഫലസ്തീനികളും 40 ഇസ്രായേലികളും കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. ജറൂസലമില്‍ ട്രക്ക് ആക്രമണം നടന്ന സ്ഥലം പൊലീസ് പരിശോധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
