മലേഷ്യയിൽ ലങ്കൻ മോഡൽ ആക്രമണ നീക്കം തകർത്തു; നാലുപേർ പിടിയിൽ
text_fieldsക്വാലാലംപുർ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരക്ക് സമാനമാ യി മലേഷ്യയിൽ ഭീകരാക്രമണത്തിനുള്ള നീക്കം തകർത്തു. ഐ.എസുമായി ബന്ധമുള്ള നാലുപേരെ പ ൊലീസ് അറസ്റ്റ് ചെയ്യുകയും വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുക്കുകയും ചെയ്തു. മലേഷ്യൻ പൗരനാണ് സംഘത്തിെൻറ തലവൻ. പിടിയിലായവരിൽ മ്യാന്മറിൽ നിന്നുള്ള രണ്ടു റോഹിങ്ക്യക്കാരും ഒരു ഇന്തോനേഷ്യൻ പൗരനുമുണ്ട്.
രാജ്യത്തെ പ്രമുഖ വ്യക്തികളെ കൊലപ്പെടുത്തുക, ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ ആരാധനാലയങ്ങൾ ആക്രമിക്കുക എന്നതായിരുന്നു സംഘത്തിെൻറ പദ്ധതിയെന്ന് മലേഷ്യൻ നാഷനൽ പൊലീസ് തലവൻ അബ്ദുൽ ഹമീദ് ബാദർ പറഞ്ഞു. സംഘത്തിെൻറ പട്ടികയിലുണ്ടായിരുന്ന പ്രമുഖ വ്യക്തികൾ ആരെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല. ആറു ബോംബുകൾ, ഒരു പിസ്റ്റൾ, 15 വെടിയുണ്ടകൾ എന്നിവയും ഇവരിൽനിന്ന് പിടിച്ചെടുത്തു.
സംഘത്തിലെ മൂന്നു പേർകൂടി പിടിയിലാകാനുണ്ട്. ഇവർക്കായി രാജ്യവ്യാപക തിരച്ചിൽ നടക്കുകയാണ്. ഇതിനുമുമ്പും ഐ.എസ് ബന്ധമുള്ള സംഘങ്ങളെ മലേഷ്യയിൽ പിടികൂടിയിട്ടുെണ്ടങ്കിലും ബോംബും ആയുധങ്ങളും കണ്ടെടുക്കുന്നത് ആദ്യമായാണ്.