Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലാഹോർ​...

ലാഹോർ​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ : പോളിങ്ങ്​ തുടങ്ങി

text_fields
bookmark_border
ലാഹോർ​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ : പോളിങ്ങ്​ തുടങ്ങി
cancel
camera_alt????????? ?????????????? ?????????????

ലാ​ഹോ​ർ: അ​ഴി​മ​തി​ക്കേ​സി​ൽ ന​വാ​സ്​ ശ​രീ​ഫ്​ രാ​ജി​െ​വ​ച്ച​തോടെ ഉപതെര​െഞ്ഞടുപ്പിന്​ കള​െമാരുങ്ങിയ ലാ​ഹോ​റി​ലെ എ​ൻ.​എ 120 മ​ണ്ഡ​ല​ത്തി​ൽ പോളിങ്ങ്​​ തുടങ്ങി. ലോ​കം ആ​കാം​ക്ഷ​യോ​ടെ​ വീ​ക്ഷി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​​​െൻറ ആദ്യ വോട്ട്​ രാവിലെ എട്ടുമണിക്കാണ്​ രേഖ​െപ്പടുത്തിയത്​. വൈകീട്ട്​ അഞ്ചുവരെ വോട്ട്​ രേഖപ്പെടുത്താം​. 

പോളിങ്ങ്​ സ്​റ്റേഷനിൽ നടപടി ക്രമങ്ങൾ വളരെ നീളുന്നു​െവന്ന്​ വോട്ടർമാർ പരാതി​പ്പെടുന്നുണ്ട്​. ചില സ്​റ്റേഷനുകളിൽ വൈദ്യുതിയില്ലാത്തതും വോട്ടർമാരെ അലോസരപ്പെടുത്തുന്നു. പരാതികൾ തെരഞ്ഞെടുപ്പ്​ കമീഷ​​​െൻറ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്​. പാക്​ സൈന്യം തെരഞ്ഞെടുപ്പിന്​ മേൽനോട്ടം വഹിക്കുന്നു​. 

ദേശീയ അസംബ്ലി സീറ്റിലേക്ക്​ 44 ​േപരാണ്​ ലാഹോറിൽ നിന്ന്​ മത്​സരിക്കുന്നത്​. ശ​രീ​ഫി​​​​​െൻറ ഭാ​ര്യ കു​ൽ​സൂം നവാസ്​ ആ​ണ്​ പാ​കി​സ്​​താ​ൻ മു​സ്​​ലിം ലീ​ഗ്​-​ന​വാ​സ്​ പാ​ർ​ട്ടി​യു​ടെ സ്​​ഥാ​നാ​ർ​ഥി. അ​ർ​ബു​ദ ബാ​ധി​ത​യാ​യി ല​ണ്ട​നി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ൽ​സൂ​മി​​ന്​ പ​ക​രം മ​ക​ൾ മ​ർ​യ​മാ​ണ്​ ക​രു​ക്ക​ൾ നീ​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​​​​​െൻറ മാ​താ​വി​ന്​​ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ കോ​ട​തി​യി​ൽ ന​വാ​സ്​ ശ​രീ​ഫ്​ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന്​ തെ​ളി​യു​മെ​ന്നും മ​ർ​യം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​​​​​െൻറ മ​ഹ​ത്വം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും കു​ൽ​സൂ​മി​ന്​ വോ​ട്ട്​ ചെ​യ്യ​ണ​മെ​ന്നും മ​ർ​യം ആ​വ​ശ്യ​പ്പെ​ട്ടു. ത​ഹ്​​രീ​കെ ഇ​ൻ​സാ​ഫ്​ പാ​ർ​ട്ടി​യു​ടെ ഡോ. ​യാ​സ്​​മി​ൻ റാ​ഷി​ദ്​ ആ​ണ്​ കു​ൽ​സൂ​മി​​​​​െൻറ എ​തി​രാ​ളി. ശ​രീ​ഫി​​​​​െൻറ പാ​ർ​ട്ടി​ക്ക്​ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ 3,20,000 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 

ഇ​ന്ന്​ വോ​െ​ട്ട​ടു​പ്പ്​  പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ ​എ​ണ്ണാ​ൻ തു​ട​ങ്ങും. അ​ട്ടി​മ​റി സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ഇ​വി​ടെ കനത്തസുരക്ഷയാണ്​ ഒരുക്കിയിട്ടുള്ളത്​. ഇൗ ​മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ്​ ശ​രീ​ഫ്​ മൂ​ന്നു​ത​വ​ണ പാ​ർ​ല​മ​​​​െൻറി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​തി​നി​ടെ, കു​ൽ​സൂ​മി​​​​​െൻറ സ്​​ഥാ​നാ​ർ​ഥി​ത്വ​ത്തി​നെ​തി​രെ എ​തി​ർ​പാ​ർ​ട്ടി​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asiaworld newsLahore Bye Election
News Summary - Lahore Bye Election Today -World News
Next Story