ലഡാക്കിൽ ചൈനയുടെ ഭൂപ്രദേശങ്ങളുമുണ്ടെന്ന്
text_fieldsബെയ്ജിങ്:ഇന്ത്യ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ച ലഡാക്കിൽ ചൈനയുടെ ഭൂപ്രദേശങ്ങ ളുമുണ്ടെന്നും ഇത് തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയാണെന്നും വിദേശകാര്യമന്ത്ര ി വാങ് യി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമൊത്തുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നു വാങ്ങിെൻറ വിവാദ പരാമർശം.
അതിർത്തിമേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാറിന് വിരുദ്ധമാണ് നടപടിയെന്നും ചൈന ചൂണ്ടിക്കാട്ടി. എന്നാൽ, ലഡാക് കേന്ദ്രഭരണപ്രദേശമാക്കിയത് ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ജയ്ശങ്കർ വാങ്ങിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ചൈനയുടെ ഭൂപ്രദേശത്തിന് ഇന്ത്യ അവകാശവാദം ഉന്നയിക്കില്ലെന്നും വ്യക്തമാക്കി. കശ്മീരിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച വാങ് ഇന്ത്യയുടെ നീക്കം മേഖലയെ കൂടുതൽ അസ്ഥിരതയിലേക്ക് തള്ളിവിട്ടതാണെന്നും പറഞ്ഞു. മൂന്നുദിവസത്തെ സന്ദർശനത്തിനായാണ് ജയ്ശങ്കർ ചൈനയിലെത്തിയത്.
മോദി- ഷി ജിന്‍പിങ് അനൗദ്യോഗിക ഉച്ചകോടിക്ക് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായാണ് ജയശങ്കര്‍ ചൈനയിലെത്തിയത്.2009 മുതല്‍ 2013 വരെ ഇന്ത്യയുടെ ചൈനയിലെ അംബാസഡറായിരുന്നു ഇദ്ദേഹം. ലോകം അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോൾ ഇന്ത്യ-ചൈന ബന്ധം സ്ഥിരതക്കുള്ള കാരണമായി തീരണമെന്ന് ജയ്ശങ്കർ ആവശ്യപ്പെടുകയും ചെയ്തു.