ഹൈഹീല്‍ ചെരുപ്പുകൾ അത്യാവശ്യമെന്ന് ജപ്പാൻ ആരോഗ്യമന്ത്രി
text_fieldsടോക്കിയോ: ഓഫീസുകളില്‍ ഹൈഹീല്‍ ചെരുപ്പുകള്‍ ധരിക്കണമെന്ന നിബന്ധനക്കെതിരെ ജപ്പാനിലെ സ്ത്രീ സംഘടനകളുടെ നേതൃ ത്വത്തിൽ നടക്കുന്ന ക്യാമ്പയിനെ തള്ളി തൊഴിൽ- ആരോഗ്യമന്ത്രി താക്കുമി നിമോട്ടോ. ഓഫീസുകളില്‍ ഹൈഹീലുകള്‍ ന ിർബന്ധമാക്കിയതിനെതിരെ സ്ത്രീ സംഘടനകൾ ഹരജി നൽകിയ സാഹചര്യത്തിലാണ് മന്ത്രി അതിനെ തള്ളി രംഗത്തെത്തിയിരിക്കുന്നത്. തൊഴിലിടങ്ങളിൽ ഹൈഹീൽ ചെരിപ്പുകൾ ധരിക്കുകയെന്നത് സമൂഹം അംഗീകരിച്ച കാര്യമാണ്. തൊഴിൽ സംബന്ധമായും അത് അനിവാര്യമായ ഘടകമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഹൈഹീൽ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് #KuToo എന്ന പേരിൽ ആരംഭിച്ച ക്യാമ്പയിൻ ലോകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ജോലി ചെയ്യുമ്പോള്‍ സ്ത്രീകള്‍ ഹൈഹീല്‍ ധരിക്കണം എന്നത് ജപ്പാനില്‍ മിക്ക കമ്പനികളും നിര്‍ബന്ധമാക്കിട്ടുണ്ട്.
ജപ്പാനിൽ Kutsu എന്നാല്‍ ഷൂ എന്നും Kutsuu എന്നാല്‍ വേദന എന്നുമാണ് അര്‍ത്ഥം. യൂമി ഇഷികൗ എന്ന യുവതിയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. തൊഴിലിടങ്ങളിലെ വിവേചനത്തിൻെറ ഭാഗമാണ് ഇതെന്ന് യുവതികള്‍ അവകാശപ്പെടുന്നു.