You are here
കുൽസൂമിന് പാകിസ്താെൻറ വിട
ശരീഫിെൻറ ആൺമക്കളായ ഹസനും ഹുസൈനും ചടങ്ങുകളിൽ പെങ്കടുത്തില്ല
ലാഹോർ: മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ ഭാര്യ ബീഗം കുൽസൂമിന് പാകിസ്താൻ വിട നൽകി. ലാഹോറിൽ നടന്ന അന്ത്യചടങ്ങുകൾക്ക് സാക്ഷിയാകാൻ രാഷ്ട്രീയപ്രവർത്തകരും സാധാരണക്കാരുമുൾപ്പെടെ ആയിരങ്ങളാണ് എത്തിയത്.
അർബുദം ബാധിച്ച് ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് കുൽസൂം മരിച്ചത്. ലാഹോറിലെ ജാതി ഉംറയിൽ ശരീഫിെൻറ പിതാവ് മിയാൻ ശരീഫിെൻറയും സഹോദരൻ അബ്ബാസ് ശരീഫിെൻറയും ഖബറുകൾക്കടുത്താണ് കുൽസൂമിനെ അടക്കിയത്. ചടങ്ങുകൾക്ക് പ്രമുഖ പണ്ഡിതനായ താരീഖ് ജമീൽ നേതൃത്വം നൽകി. നവാസ് ശരീഫും മരുമകൻ മുഹമ്മദ് സഫ്ദറും മറ്റ് കുടുംബാംഗങ്ങളും സംബന്ധിച്ചു.
ചടങ്ങിനിടെ ശരീഫിെൻറ സുരക്ഷ കണക്കിലെടുത്ത് മനുഷ്യച്ചങ്ങല തീർത്തിരുന്നു. ലണ്ടനിൽനിന്ന് വെള്ളിയാഴ്ച പുലർച്ചയാണ് മൃതദേഹം പാകിസ്താനിലെത്തിച്ചത്.
ശരീഫിെൻറ ആൺമക്കളായ ഹസനും ഹുസൈനും ചടങ്ങുകളിൽ പെങ്കടുത്തില്ല. അഴിമതിക്കേസിൽ അറസ്റ്റ് ഭയന്ന് ഇരുവരും ലണ്ടനിലാണ് കഴിയുന്നത്.