Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുൽഭൂഷൺ ജാദവ് കേസ്: മൂന്ന് ജഡ്ജിമാരെ നിർദേശിക്കും
text_fieldsbookmark_border
ഇസ്ലാമാബാദ്: കുൽഭൂഷൺ ജാദവിെൻറ കേസ് പരിഗണിക്കുന്നതിന് അന്താരാഷ്ട്ര നീതിന്യായകോടതി നിയോഗിച്ച ജഡ്ജിമാരുടെ അനൗദ്യോഗിക പാനലിലേക്ക് മൂന്നുപേരെ പാകിസ്താൻ ശിപാർശ ചെയ്യും. ചാരവൃത്തി ആരോപിച്ച് പാക് സൈനികകോടതി വധശിക്ഷ വിധിച്ച കുൽഭൂഷൺ ഇപ്പോൾ അവിടെ തടവിൽ കഴിയുകയാണ്.
പാക് അറ്റോണി ജനറൽ അഷ്തർ ഒൗസാഫ് നയിക്കുന്ന നയതന്ത്രസംഘം െഎ.സി.ജെ പ്രസിഡൻറ് റോണി അബ്രഹാമിന് മുമ്പാകെ ജഡ്ജിമാരുടെ പേരുകൾ നിർദേശിക്കും. മുൻ പാക് ചീഫ് ജസ്റ്റിസുമാരായ നാസിറുൽ മുൽക്, തദസ്സുദ് ജീലാനി, മുൻ അറ്റോണി ജനറൽ മക്തൂം അലി എന്നിവരുടെ പേരുകളാണ് പാനലിലേക്ക് ഉയർന്നുകേൾക്കുന്നത്.
Next Story
