Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജാദവ്​ നിർണായക...

ജാദവ്​ നിർണായക ഭീകരാക്രമണ വിവരം കൈമാറിയെന്ന്​ പാകിസ്​താൻ

text_fields
bookmark_border
ജാദവ്​ നിർണായക ഭീകരാക്രമണ വിവരം കൈമാറിയെന്ന്​ പാകിസ്​താൻ
cancel

ഇസ്​ലാമാബാദ്​:  പാകിസ്​താൻ കോടതി വധശിക്ഷക്ക്​ വിധിച്ച ഇന്ത്യക്കാരനായ മുൻ നാവികസേന ഉദ്യോഗസ്​ഥൻ കുൽഭൂഷൺ ജാദവ്​ പാകിസ്​താനിൽ ഇൗയിടെ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള നിർണായക വിവരം കൈമാറിയെന്ന്​ പാക്​ വിദേശകാര്യ വക്​താവ്​ നഫീസ്​ സക്കരിയ. പാക്​ പത്രമായ ‘ഡോണി’ന്​ നൽകിയ അഭിമുഖത്തിലാണ്​ വെളിപ്പെടുത്തൽ. എന്നാൽ, ജാദവ്​ കൈമാറിയ വിവരങ്ങൾ എന്തൊക്കെയാണെന്ന്​ അദ്ദേഹം വ്യക്​തമാക്കിയില്ല. 

ജാദവ്​ ഇന്ത്യൻ ചാരനായിരുന്നുവെന്ന്​ തെളിയിക്കാൻ ആവശ്യമായ എല്ലാ രേഖകളും ലഭിച്ചിട്ടുണ്ടെന്ന്​ പാക്​ അറ്റോണി ജനറൽ അസ്​തർ യുസുഫ്​ പറഞ്ഞു. സുരക്ഷ മുൻനിർത്തി ഇതേക്കുറിച്ചുള്ള വിവരം പുറത്തുവിടാൻ കഴിയി​ല്ല. ഇൗ രേഖകൾ ഹേഗിലെ അന്താരാഷ്​ട്ര നീതിന്യായ കോടതിയിൽ സമർപ്പിക്കും.

​അന്താരാഷ്​ട്ര കോടതി ജാദവി​​​െൻറ വധശിക്ഷ ​നിർത്തിവെക്കാൻ ഉത്തരവിട്ടത്​ നിയമപരമായ നടപടിക്രമം മാത്രമാണ്​. അത്​ ഇന്ത്യയുടെ വിജയമോ പാകിസ്​താ​​​െൻറ പരാജയമോ അല്ല. കേസിൽ പാകിസ്​താൻ വിജയിക്കും. ഹേഗിലെ കോടതിയിൽ കേസ്​ വാദിക്കുന്ന അഭിഭാഷക സംഘത്തെ മാറ്റിയിട്ടില്ല, ശക്​തിപ്പെടുത്തുകയാണ്​ ചെയ്​തതെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യൻ ചാരനെന്ന്​ ആരോപിച്ച്​ പാക്​ പട്ടാളക്കോടതി ജാദവിന്​ വിധിച്ച വധശിക്ഷ കഴിഞ്ഞ മേയ്​ 18നാണ്​​ അന്താ​രാഷ്​ട്ര കോടതി സ്​റ്റേ ചെയ്​തത്​. ഇതേ തുടർന്ന്​ കേസ്​ ഗൗരവത്തോടെ കൈകാര്യം ചെയ്​തില്ലെന്ന്​ ആരോപിച്ച്​ പാക്​ സർക്കാറിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. 

2016 മാർച്ച്​ മൂന്നിന്​ ബലൂചിസ്​താനിൽനിന്ന്​​ ജാദവിനെ അറസ്​റ്റു ചെയ്തെന്നാണ്​ പാക്​ അവകാശവാദം. ഇന്ത്യൻ ചാരസംഘടനയായ ‘റോ’യുടെ ഉദ്യോഗസ്​ഥനാണ്​ ജാദവ്​ എന്നാണ്​ പാകിസ്​താ​​​െൻറ ആരോപണം​. എന്നാൽ, 2003ൽ നാവികസേനയിൽനിന്ന്​ വിരമിച്ച ജാദവ്​ ഇറാനിലെ ചാഹ്​ബഹാറിൽ വ്യാപാരം ചെയ്​തുവരുകയാണെന്നും അദ്ദേഹത്തെ ഇറാനിൽനിന്ന്​ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നുമാണ്​ ഇന്ത്യ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kulbhushan yadav
News Summary - kulbhushan yadav
Next Story